ജിദ്ദ കെ.എം.സി.സി. കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റിയുടെ സ്നേഹ സാന്ത്വനം പെൻഷൻ പദ്ധതി അഞ്ചാം വർഷ ഉൽഘാടനം പാണക്കാട് ഹൈദർ അലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.

  0
  551

  കോട്ടക്കൽ മുനിസിപ്പൽ പരിധിയിലെ നിർധനരയാ രോഗികളെ സഹായിക്കുന്നതിന്ന് വേണ്ടി ജിദ്ധ കെ.എം.സി.സി. കഴിഞ്ഞ 4 വർഷമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സ്നേഹ സാന്ത്വനം പെൻഷൻ പദ്ധയുടെ അഞ്ചാവർഷ ഉൽഘാടനം കമ്മിറ്റി പ്രസിഡൻ്റ് കെഎം. മുസ ഹാജി യിൽ നിന്നും സ്വീകരിച്ച് കൊണ്ട് മുസ്ലിo ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് ഹൈദർ അലി ശിഹാബ് തങ്ങൾ നിർവഹിച്ചു.


  PK കുഞ്ഞാലികുട്ടി.സാഹിബ് MP, കോട്ടക്കൽ നഗരസഭാ ചെയർമാൻ K K നാസർ,
  കോട്ടക്കൽ മുസ്ലിംലീഗ്ഗ് സെക്രട്ടറി സാജിദ് മങ്ങാട്ടിൽ ജിദ്ദ കെ.എം.സി. മലപ്പുറം ജില്ലാ കമ്മിറ്റി പ്രിസിഡൻ്റ് ഗഫൂർ പട്ടിക്കാട്, ജിദ്ദ കോട്ടക്കൽ മണ്ടലം കെ.എം.സി.സി. ചെയർമാൻ ലത്തീഫ് മോൻ, കോട്ടക്കൽ ഗ്ലോബൽ കെ.എം.സി.സി.പ്രസിഡന്റ് യു.എ. നസീർ പ്രവാസി ലീഗ് ട്രഷറർ അബ്ദുറഹ്മാൻ ആലിത്തൊടി, പ്രവാസി ലീഗ് സെക്രട്ടറി അശ്റഫ് മേലേതിൽ, ശൗക്കത്ത് പൂക്കയിൽ തുടങ്ങിയവർ പങ്കെടുത്തു. പെൻഷൻ പദ്ധതി വിതരണം കൃത്യമായി കുറ്റമറ്റ രീതിയിൽ കഴിഞ്ഞ 4 വർഷവും ഉത്തരവാദിത്വതോടെ നിർവ്വഹിച്ചു വരുന്ന കല്ലൻ ഇബ്രാഹിം കുട്ടിയേയും പരിപാടിയിൽ ആദരിച്ചു.

  Leave a Reply