ഷാർജ അന്താരാഷ്ട്ര പുസ്തകമേള സന്ദർശിച്ച് സ്വീഡിഷ് അംബാസിഡർ

0
149

ഷാർജ അന്താരാഷ്ട്ര പുസ്തകമേള സന്ദർശിച്ച് സ്വീഡിഷ് അംബാസിഡർ എച്ച് ഇ ഹെൻറിക് ലാൻ‌ഡെർഹോം.
ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ എച്ച്ഇ അഹമ്മദ് ബിൻ റക്കാദ് അൽ അമേരിക്കൊപ്പമായിരുന്നു അദ്ദേഹത്തിന്‍റെ സന്ദശനം. ഇരു രാജ്യങ്ങളും തമ്മിലുളള സാംസ്കാരിക സഹകരണമുള്‍പ്പെടെയുളള കാര്യങ്ങള്‍ ഇരുവരും ചർച്ച ചെയ്തു. സംയുക്ത സാംസ്കാരിക പ്രവർത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന്‍റെ ഭാഗമായി ഇരു സർക്കാരുകളും ജനതയും തമ്മിനുളള ബന്ധം മെച്ചപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയും ചർച്ചയായി.ശാരീരിക പരിതസ്ഥിതികൾമറികടന്ന്, ഫോട്ടോയെടുത്ത 14 പേരുടെ കഥകൾ പറഞ്ഞ ഒരു ഛായാചിത്ര പരമ്പര, സ്പെഷല്‍ ഒളിംപിക് ടീമിന്‍റെ സഹകരണത്തോടെ എമിറാത്തികളുടെ ഛായാചിത്രപരമ്പരയും ഉള്‍ക്കൊളളിച്ചുളള പ്രത്യേക ഫോട്ടോ എക്സിബിഷനും സ്വീഡിഷ് അംബാസിഡ‍ർ ഉദ്ഘാടനം ചെയ്തു.

Leave a Reply