റൗള ശരീഫിൻ്റെ സൂക്ഷിപ്പുക്കാരൻ ഓർമ്മയായി.

0
949

എന്റെ ഖബറിന്റെയും മിമ്പറിന്റെയും ഇടയിലുള്ള സ്ഥലം സ്വർഗ്ഗപൂങ്കാവനമാണ് എന്ന് പറഞ്ഞത് പ്രവാചകൻ തന്നെയാണ്

ഈ വിശുദ്ധ സ്ഥലം പരിപാലിക്കുന്ന സൂക്ഷിപ്പുകാരന്‍, റൗള ശരീഫ് അടക്കമുള്ള പാവനഭവനത്തിന്റെ സൂക്ഷിപ്പുകാരനായ ആഗാ അഹമ്മദ് അലി യാസീന്‍ (95) തിങ്കളാഴ്ച്ച അന്തരിച്ചു. മസ്ജിദുന്നബവിയില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് ശേഷം ജനാസ ജന്നതുല്‍ ബഖീഇല്‍ ഖബറടക്കി.

അഗ്വാത്തുകള്‍ (ആഗമാര്‍) എന്നറിയപ്പെടുന്ന കുടുംബത്തിനാണ് റൗദ ശരീഫ് അടക്കമുള്ള പാവനഭവനത്തിന്റെ സുക്ഷിപ്പു ചുമതല. രാഷ്ട്ര പ്രധാനികളോ വിദേശപ്രമുഖരോ മസ്ജിദുന്നബവിയിലേക്ക് വരുമ്പോള്‍ ഊദ് പുകച്ചും സംസം നല്‍കിയും അവരെ സ്വീകരിക്കാനുള്ള പരമ്പരാഗത ചുമതല ഇവരില്‍ നിക്ഷിപ്തമാണ്. ജുമുഅക്ക് മസ്ജിദുന്നബവിയുടെ മിമ്പര്‍ ഖത്തീബിന് തുറന്ന് കൊടുക്കല്‍, ഖത്തീബിന് പിടിക്കാനുള്ള വടി നല്‍കല്‍, ജുമുഅക്ക് മുമ്പ് പള്ളിയില്‍ ഊദ് പുകക്കല്‍, ജിബ്‌രീൽ വാതിലിന് സമീപം ഊദ് കത്തിച്ച് വെക്കല്‍, എല്ലാ വെള്ളിയാഴ്ച രാത്രിയും പ്രവാചകന്റെ ഖബറും മറ്റു ഖബറുകളും വൃത്തിയാക്കല്‍ എന്നിവ ഇവരാണ് ചെയ്തിരുന്നത്. മുന്‍ കാലങ്ങളില്‍ നബിയുടെ ഖബറിന്റെ ചാരത്താണ് രാത്രികാലങ്ങളില്‍ ഇവര്‍ കിടന്നിരുന്നത്.
അയ്യൂബി ഭരണാധികാരിയായിരുന്ന നാസര്‍ ബിന്‍ സലാഹുദ്ദീന്‍ ആണ് ആദ്യമായി ഹറമില്‍ അഗ്വാത്തുകളെ നിയമിച്ചതെന്ന് ചരിത്രത്തിലുണ്ട്. ഇവരുടെ വംശത്തില്‍ ഇനി മുന്നു പേര്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഇവരെല്ലാം ആരോഗ്യപരമായി അവശരുമാണ്

പ്രവാചകന്റെ ഏറ്റവും ഇഷ്ടമുണ്ടായിരുന്ന ഇടങ്ങളിൽ അവരുടെ ചാരത്ത് തന്നെ പരിപാലന കർമ്മവുമായി കഴിയാനുള്ള മഹാഭാഗ്യത്തെക്കാൾ ഭൂമിയിൽ ഒരു വിശ്വാസി എന്താണ് കൊതിക്കുക?
എന്തായാലും മരണശേഷം റസൂലിന്റെ അരികിൽ ഏറ്റവും സമീപസ്ഥനാകാനും അവർക്കു കഴിയട്ടെ എന്നുനമുക്ക് പ്രാർത്ഥിക്കാം

Leave a Reply