വികസന പാതയില്‍ യുഎഇ, 5,800 കോടി ദിർഹത്തിന്‍റെ ബജറ്റിന് അംഗീകാരം

0
99

വികസന പദ്ധതികള്‍ വിഭാവനം ചെയ്ത്, 5,800 കോടി ദിർഹത്തിന്‍റെ ബജറ്റിന് അംഗീകാരം നല്കി യുഎഇ മന്ത്രിസഭ. 2021 ല്‍ യുഎഇയുടെ സമ്പത്ത് മേഖല വേഗത്തില്‍ ഉണർവ്വിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ അത്തരം പദ്ധതികള്‍ക്കായി തുക നീക്കിവച്ചിട്ടുണ്ട്. 2020 ല്‍ 61.35 ബില്ല്യണ്‍ ദിർഹമാണ് ബജറ്റില്‍ വകയിരുത്തിയിരുന്നത്. അന്നുവരെ പ്രഖ്യാപിച്ചിട്ടുളളതില്‍ വച്ചേറ്റവും വലിയ ബജറ്റായിരുന്നു അത്. ഇത്തവണ ബജറ്റ് വകയിരുത്തലില്‍ കുറവുണ്ടെങ്കിലും രാജ്യത്തിന്‍റെ വികസനം ലക്ഷ്യമിട്ടുളള പദ്ധതികള്‍ തുടരുമെന്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്റില്‍ വ്യക്തമാക്കി. കോവിഡ് സാഹചര്യത്തില്‍ വിവിധ എമിറേറ്റുകള്‍ നടപ്പിലാക്കിവരുന്ന സാമ്പത്തിക ഉത്തേജക പാക്കേജിനെ ശക്തിപ്പെടുത്താന്‍ ഈ ബജറ്റിലും തുക നീക്കിവച്ചിട്ടുണ്ട്.

Leave a Reply