മഹാകവി ടി ഉബൈദിന്‍റെ നാമധേയത്തിൽ കെ എം സി സി സാഹിത്യ ശ്രേഷ്ഠാ അവാർഡ് നൽകുന്നു

0
121

ദുബായ്: വിടപറഞ്ഞ മഹാ കവി ടി ഉബൈദ് മാഷിന്‍റെ സ്മരണയ്ക്കായി ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി സാഹിത്യ ശ്രേഷ്ടാ അവാർഡ് നൽകുന്നു. കേരളത്തിൽ
വിദ്യാഭ്യാസ രംഗത്തും മലയാള സാഹിത്യത്തിനും മികച്ച സംഭാവനകൾ നൽകിയ വ്യക്തിയെയാണ് അവാർഡിനായി തിരഞ്ഞെടുക്കുന്നത്. ഡോ. എം കെ മുനീർ എം എൽ എ, ടി ഇ അബ്ദുല്ല യഹിയ തളങ്കര, പി പി ശശീന്ദ്രൻ, ജലീൽ പട്ടാമ്പി തുടങ്ങിയവർ അടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ കണ്ടത്തുക.
പ്രശംസാ പത്രവും, 50,001/ രൂപയും അടങ്ങുന്നതാണ് ടി ഉബൈദ് മാഷ് സ്മാരക സാഹിത്യ ശ്രേഷ്ടാ അവാർഡ്. ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി ആക്ടിങ് പ്രസിഡന്‍റ് റാഫി പള്ളിപ്പുറം അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗവും യു എ ഇ കെ എം സി സി ഉപദേശക സമിതി വൈസ് ചെയർമാനുമായ യഹിയ തളങ്കര ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു.ദുബായ് കെ എം സി സി പ്രസിഡന്‍റ് എളേറ്റിൽ ഇബ്രാഹിം ദുബായ് കെ എം സിസി സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറിമാരായ ഹംസ തൊട്ടി, അഡ്വ. സാജിദ് അബൂബക്കർ, വൈസ് പ്രസിഡന്‍റ് ഹനീഫ് ചെർക്കള, സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ, ജില്ലാ ട്രഷറർ ഹനീഫ് ടീ ആർ മേൽപറമ്പ്, ഓർഗനൈസിംഗ് സെക്രട്ടറി അഫ്‌സൽ മെട്ടമ്മൽ, മിഡിൽ ഈസ്റ്റ് ചന്ദ്രിക എഡിറ്റർ ജലീൽ പട്ടാമ്പി, ജില്ലാ ഭാരവാഹികളായ അബ്ബാസ് കെ പീ കളനാട്, ഫൈസൽ മുഹ്‌സിൻ. വിവിധ മണ്ഡലം ഭാരവാഹികളായ ഇബ്രാഹിം ബെരിക്ക, ഫൈസൽ പട്ടേൽ, ഷബീർ കീഴൂർ, ഹനീഫ് ബാവ, ഷബീർ കൈതക്കാട്, മൻസൂർ മർത്യ, സിദീഖ് ചൗക്കി, സത്താർ ആലമ്പാടി, സീ എ ബഷീർ പള്ളിക്കര, ഹാഷിം മഠത്തിൽ, ഷാജഹാൻ കാഞ്ഞങ്ങാട്, റഷീദ് ആവിയിൽ, ബഷീർ പാറപ്പള്ളി, ശരീഫ് ചന്ദേര, സലാം മാവിലാടം തുടങ്ങിയവർ ചർച്ചയിൽ സംബന്ധിച്ച് സംസാരിച്ചു. ജില്ലാ പ്രസിഡന്‍റ് അബ്ദുള്ള ആറങ്ങാടി നാട്ടിൽ നിന്നും ശബ്ദ സന്ദേശത്തിലൂടെ ആശംസകൾ നേർന്നു. സെക്രട്ടറി കെ പി അബ്ബാസ് കളനാട് പ്രാർത്ഥനയും ജില്ലാ സെക്രട്ടറി സലാം തട്ടാഞ്ചേരി നന്ദിയും പറഞ്ഞു. ടി ഉബൈദ് മാഷിന്റെ നാല്പത്തി എട്ടാം ചരമ വാർഷികത്തോട് അനുബന്ധിച്ച് ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദുബായിൽ സ്‌മൃതി സംഗമം നടത്തിയിരുന്നു

Leave a Reply