ഷാർജയില്‍ അഞ്ചിടങ്ങളില്‍ കൂടി റഡാറുകള്‍ സ്ഥാപിച്ച് പോലീസ്

0
118

ഷാർജയില്‍ അഞ്ച് ഇടങ്ങളില്‍ പുതിയ റഡാർ ക്യാമറകള്‍ സ്ഥാപിച്ച് പോലീസ്. അനുവദനീയമായതിലും അധികം വേഗതയില്‍ വാഹനമോടിക്കുക, വാഹനങ്ങള്‍ തമ്മിലുളള സുരക്ഷിത അകലം പാലിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ തടയുന്നതിനായാണ് ഖോർഫക്കാന്‍ റോഡില്‍ റഡാറുകള്‍‍ സ്ഥാപിച്ചിരിക്കുന്നത്. ഷെയ്സിനും ഖോർ ഫക്കാനും ഇടയിലായി സ്ഥാപിച്ചിട്ടുളള റഡാറുകള്‍ക്ക് ഒന്നിലധികം നിയമലംഘനങ്ങള്‍ ഒരേ സമയം രേഖപ്പെടുത്താന്‍ കഴിയും. മണിക്കൂറില്‍ 80 – 100 കിലോമീറ്ററാണ് വേഗപരിധി.

റഡാറിന്‍റെ സവിശേഷതകള്‍

  1. ഒരേസമയം വിവിധ ലൈനുകളിലെ വാഹനങ്ങളെ നിരീക്ഷിക്കാന്‍ സാധിക്കും.
  2. നിയമലംഘനങ്ങള്‍ കൃത്യതയോടെ രേഖപ്പെടുത്താനാകും.
  3. വിപരീത ദിശകളിലുളള ഗതാഗതവും നീരീക്ഷിക്കാനാകും
  4. ഗതാഗത തടസ്സം രൂക്ഷമായ സമയങ്ങളിലും നിയമലംഘനങ്ങള്‍ കൃത്യമായി രേഖപ്പെടുത്തും
  5. അനുവദനീയമല്ലാത്ത തരത്തിലുളള ഹെവി വാഹനങ്ങള്‍ വന്നാലും നിയമലംഘനമാണ്, ഇതും രേഖപ്പെടുത്താന്‍ റഡാറിന് സാധിക്കും.

Leave a Reply