സമസ്തയുടെ അവകാശ പ്രഖ്യാപനം സംവരണത്തിൻ എതിരായത് കൊണ്ടല്ല; ജിഫ്രി തങ്ങൾ

0
519

സംവരണ വിഷയത്തിൽ ഒട്ടും തങ്ങൾ പിറകോട്ടില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് വീണ്ടും മുന്നോട്ട് വന്നിരിക്കുകയാണ് സമസ്ത
മുസ്ലിംകൾ അടക്കമുള്ള പിന്നോക്കവിഭാഗങ്ങൾക്ക് അവകാശപ്പെട്ട സംവരണാനുകൂല്യങ്ങൾ തട്ടിയെടുക്കുന്നതിനെതിരെ യോജിച്ച ശബ്ദമുയർത്തുകയാണ് കേരളത്തിലെ സമുന്നത പണ്ഡിത നേതൃത്വം.

രാജ്യത്തെ ജനങ്ങളെ മുഴുവൻ ഒരുപോലെ കാണുന്നവരാണ് സമസ്ത
അതോടൊപ്പം ഓരോ വിഭാഗങ്ങൾക്കും ഭരണ ഘടന നൽകുന്ന അവകാശങ്ങൾ ഒട്ടും കുറയാതെ തന്നെ ലഭിക്കേണ്ടതുമുണ്ട് എന്ന അഭിപ്രായം കൂടി സമസ്തക്കുണ്ട്.

മുന്നോക്കക്കാരിൽ നിന്ന് ഉള്ള പിന്നോക്കക്കാർക്ക് സംവരണം ഏർപ്പെടുത്തുന്നതിനോട് സമസ്തക്ക് ഒരു വിയോജിപ്പുമില്ല എന്നാണു സമസ്ത നേതൃസംഗമം ആവർത്തിച്ചത്.
എന്നാൽ മുസ്ലിം വിഭാഗങ്ങളടക്കമുള്ള പിന്നോക്ക വിഭാഗങ്ങൾക്ക് അർഹമായ സംവരണത്തിൽ നിന്ന് എടുത്ത് കൊണ്ടായിരിക്കരുത് അത്തരം സംവരണങ്ങൾ നടത്തേണ്ടത്.
അത് അവകാശ നിഷേധമാണ്. അതുകൊണ്ടുതന്നെയാണ് ഇത്തരമൊരു അവകാശപ്രഖ്യാപനം നടത്തേണ്ടി വരുന്നത് എന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയതങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു

ഇതൊരിക്കലും ഒരു സംവരണ വിഷയത്തിലെ സമരപ്രഖ്യാപനമല്ല
എന്നാൽ സമസ്തയുടെ നിലപാടുകൾ പൊതുസമൂഹത്തിനു മുന്നിൽ വ്യക്തമാക്കുകയാണ് . ആദ്യംം മുഖ്യമന്ത്രിയേേയും ആവശ്യമെങ്കിൽ മറ്റുു ബന്ധപ്പെട്ടവരേയും കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും തങ്ങൾ കൂട്ടിച്ചെർത്തു .

Leave a Reply