വിവാഹപ്രായം നിശ്ചയിക്കൽ വ്യക്തിപരമായ അവകാശം;സർക്കാർ അതിൽ ഇടപെടരുത്: ജസ്റ്റിസ് ബി.കെ മാൽപാഷ

0
1004

പുത്തനത്താണി: വിവാഹപ്രായം നിശ്ചയിക്കാനുള്ള അവകാശം വ്യക്തികൾക്കാണ്. സർക്കാർ അതിൽ ഇടപെടുന്നത് വ്യക്തിസ്വതന്ത്ര്യന് മേലുള്ള കടന്നുകയറ്റമാണന്ന് ഹൈക്കോടതി റിട്ടയേർഡ് ജഡ്ജ് ജസ്റ്റിസ് ബി.കെമാൽ പാഷ പറഞ്ഞു.എസ്.വൈ.എസ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ടേബിൾ ടോക്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം സാമ്പത്തിക തകർച്ചയിൽ കൂപ്പുകുത്തുമ്പോൾ ദാരിദ്ര്യ നിർമാർജ്ജനത്തിന് ഒന്നും ചെയ്യാതെ സർക്കാർ രാജ്യത്തെ പൗരന്മാരുടെ വ്യക്തിസ്വാതന്ത്യത്തിന് മേൽ കൈവെക്കുന്നത് ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.വിവാഹ പ്രായം ഉയർത്തൽ മുസ് ലിം സമൂഹത്തെയോ മറ്റേതെങ്കിലും സമൂഹങ്ങളേയോ മാത്രം ബാധിക്കുന്ന പ്രശ്നമല്ലന്നും മനുഷ്യരുടെ ജൈവിക സന്തുലിതാവസ്ഥ തന്നെ തകർക്കപ്പെടുന്ന ഒരു പ്രശ്നമാണന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പെൺകുട്ടികളുടെ വിവാഹപ്രായം നിയമം മൂലം ഉയർത്തുക എന്നത് നിലവിലെ ശൈശവ വിവാഹ നിരോധന നിയമം പോലുള്ള നിയമ വ്യവസ്ഥകൾ നിലനില്ക്കുമ്പോൾ ഏകപക്ഷീയമായി നടപ്പാക്കാനുള്ള നീക്കം വിലപ്പോകില്ലന്നും ചർച്ചയിൽ അഭിപ്രായം ഉയർന്നു.വിവാഹപ്രായം ഉയർത്തൽ: സാമൂഹിക പ്രത്യാഘാതങ്ങൾ എന്ന വിഷയത്തിൽ നടന്ന ടേബിൾ ടോക്കിൽ എസ്.വൈ.എസ് വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് സി.എച്ച് ത്വയ്യിബ് ഫൈസി അധ്യക്ഷനായി. ജനറൽ സെക്രട്ടറി സയ്യിദ് കെ.കെ.എസ് തങ്ങൾ, അബ്ദുറഹ് മാൻ രണ്ടത്താണി, സിദ്ദീഖ് പന്താവൂർ ,പി.കെ മുഹമ്മദ് ഹാജി, സയ്യിദ് പി.എം ഹുസൈൻ ജിഫ്രി തങ്ങൾ, അടിമാലി മുഹമ്മദ് ഫൈസി, കെ.എൻ.സി തങ്ങൾ, കാടാമ്പുഴ മൂസ ഹാജി, അബ്ദുറഹീം ചുഴലി, എ.അശ്റഫ് മുസ്ലിയാർ, മുഹമദലി ദാരിമി, എൻ.കുഞ്ഞിപ്പോക്കർ ,വി.കെ. ഹാറൂൺ റശീദ്, ഖാസിം ഫൈസി പോത്തന്നൂർ, മുസ്തഫ ദാരിമി, കെ.കെ.മുഹമ്മദ് ശാഫി, കെ.വി ബീരാൻ മാസ്റ്റർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Leave a Reply