ക്ഷേത്രത്തിലേക്ക് വഴി നൽകി പള്ളി കമ്മറ്റി ഇത് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മാതൃക!

0
621

കൊണ്ടോട്ടിക്ക് മഹിതമായ ഒരു പാരമ്പര്യവും അഭിമാനാർഹമായ ഒരു വർത്തമാനവുമുണ്ട്.
വിമാനാപകടം നടന്ന സമയത് മരണഭീതികൂടാതെ അപകടത്തിൽപെട്ട മനുഷ്യർക്കായി സ്വയം സന്നദ്ധരായി പ്രവർത്തനങ്ങൾക്കിറങ്ങിയ കൊണ്ടോട്ടി മാതൃക ലോകം മുഴുവൻ ആദരിക്കപ്പെട്ടതാണ്
ഇപ്പോൾ മതസൗഹാർദ്ദത്തിന്റെ മഹനീയമാതൃക തീർത്ത് കൊണ്ടോട്ടി വീണ്ടും വാർത്തയിൽ നിറയുകയാണ്.
. ക്ഷേത്രത്തിലേക്കുള്ള വഴിക്കു വേണ്ടി സൗജന്യമായി ഭൂമി വിട്ടു നല്‍കിയാണ് മലപ്പുറം മതസാഹോദര്യത്തിന്റെ തെളിമയുള്ള അടയാളങ്ങള്‍ വീണ്ടും ചേര്‍ത്തു വച്ചത്. കൊണ്ടോട്ടി മുതുവല്ലൂര്‍ പരതക്കാട് ജുമുഅത്ത് പള്ളിയും കോഴിക്കോടന്‍ മൂച്ചിത്തടം ഭഗവതി ക്ഷേത്രവുമാണ് സാഹോദര്യം കൊണ്ട് പുതിയ അധ്യായം രചിച്ചത്.

ഭഗവതി ക്ഷേത്രത്തിലേക്കുള്ള നടപ്പാതയ്ക്കാണ് ജുമുഅത്ത് പള്ളി സൗജന്യമായി സ്ഥലം വിട്ടു നല്‍കിയത്. നടപ്പാത മുതുവല്ലൂര്‍ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് നടപ്പാത നിര്‍മിക്കുകയും ചെയ്തു. ഒരു മീറ്ററിലേറ വീതിയില്‍
110 മീറ്റര്‍ കോണ്‍ക്രീറ്റ് നടപ്പാതയാണ് ഒരുക്കിയത്.

ഇതോടെ മൂച്ചിത്തടം കോളനി വാസികള്‍ക്കും വഴിയായി. പഞ്ചായത്ത് പ്രസിഡണ്ട് കെ.എ സഗീര്‍ പാത ഉദ്ഘാടനം ചെയ്തു. പള്ളിക്കമ്മിറ്റി സെക്രട്ടറി ശിഹാബ്, എന്‍സി ഉമ്മര്‍, എന്‍സി കുഞ്ഞാന്‍, ശങ്കരന്‍, ഉണ്ണികൃഷ്ണന്‍, നാടിക്കുട്ടി, കാളി, ജയന്‍, മായക്കര അലവിക്കുട്ടി, സുലൈമാന്‍ മുസ്‌ലിയാര്‍, കെപി അലി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇതാണ് നന്മയുള്ള മലപ്പുറം മാതൃക !
അടുത്തജില്ലയിൽ പോലും എന്തെങ്കിലും അരുതാത്തത് സംഭവിച്ചാൽ മലപ്പുറം ജില്ലക്കടുത്ത ജില്ല എന്ന് ആക്ഷേപിക്കുന്ന ദുഷിച്ച മനസ്സുള്ളവർക്കു മുന്നിൽ മലപ്പുറം തലയുയർത്തി നിൽക്കുന്നത് ഇത്തരം നന്മകളുടെ പേരിലാണ്

Leave a Reply