സംവരണം; ശക്തമായ പ്രതിഷേധവുമായി സമസ്ത.

0
625

കോഴിക്കോട് :ഉദ്യോഗ-വിദ്യാഭ്യാസമേഖലയിലെ പിന്നോക്ക വിഭാഗങ്ങളെ ബോധപൂർവം അവഗണിക്കുന്ന കേരളത്തിലെ സർക്കാറുകളുടെ നിലപാടിനെതിരെ സമസ്ത ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നു.

സവർണ്ണ വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ പേര് പറഞ്ഞു അധികാരസ്ഥാനങ്ങൾ അന്യായമായും അനർഹമായും തട്ടിയെടുക്കാനുള്ള ശ്രമമാണ് ഉദ്യോഗസ്ഥ പിൻബലത്തോടെ നടക്കുന്നത് എന്ന് സമസ്ത ആരോപിച്ചു.
ഭരണഘടനയുടെയും നീതിയുടെയും അന്തസ്സത്തക്ക് ഒട്ടും നിരക്കാത്ത രൂപത്തിലുള്ള മുന്നോക്കക്കാരിലെ സാമ്പത്തിക പിന്നോക്കക്കാർക്ക്
10 ശതമാനം സംവരണം നടത്തിയത്
ഒരു നിലക്കും ന്യായമോ അംഗീകരിക്കാവുന്നതോ അല്ല എന്ന് സമസ്ത നേതാക്കൾ അറിയിച്ചു.
സംവരണത്തിന് അടിസ്ഥാന ആശയം സാമൂഹികമായും വിദ്യാഭ്യാസപരമായും ഉള്ള പിന്നോക്കാവസ്ഥ പരിഹരിക്കുക എന്നതാണ്

സാമ്പത്തികം ഇതിൽ പ്രശ്നമേ ആകുന്നില്ല പല കാരണങ്ങളാൽ സാമൂഹ്യമായും അധികാര പങ്കാളിത്തത്തിലും അവസരം ലഭിക്കാതെ പോയ വരെ മുമ്പിൽ എത്തിക്കുക എന്നതാണ് പിന്നോക്കവിഭാഗ സംവരണത്തിലെ ലക്ഷ്യം

ഇന്നും ആ ലക്ഷത്തിൻറെ നാലയലത്തുപോലും കേരളം എത്തിയിട്ടില്ല

പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണത്തെ ബാധിക്കാത്ത വിധം
ബാക്കിയുള്ളതിൽ നിന്ന് സാമ്പത്തിക സംവരണം ഏർപ്പെടുത്തുക എന്ന്

മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ പറഞ്ഞിരുന്നെങ്കിലും ആ വാഗ്ദാനത്തിന് വിരുദ്ധമായി മൊത്തത്തിൽ നിന്നാണ് ഇപ്പോൾ സംവരണം ഏർപ്പെടുത്തിയിരിക്കുന്നത് ഇത് ചതിയാണ് സുപ്രീം കോടതിയിൽ വ്യവഹാരം നിലനിൽക്കുന്ന ഈ വിഷയത്തിൽ അതിൻറെ അന്തിമ തീർപ്പ് പോലും കാത്തിരിക്കാതെ ഇത്ര ധൃതിപ്പെട്ട് കേരളത്തിൽ മാത്രം നടപ്പിലാക്കിയത് ദുരൂഹമാണ് സംവരണത്തെ മുഴുവൻ ജനങ്ങളെയും ബാധിക്കുന്ന അടിയന്തിര വിഷയങ്ങൾ പോലും ഉദാസീനമായ യും കാല വിളംബരവും കാണിക്കുന്ന നാട്ടിൽ ഈ നടപടിക്രമങ്ങൾക്കു മാത്രം കാണുന്ന വേഗത അത്ഭുതപ്പെടുത്തുന്നതാണ്

ഈയൊരു പശ്ചാത്തലത്തിൽ താഴെ പറയുന്ന ആവശ്യങ്ങൾ സമസ്ത മുന്നോട്ടുവെക്കുന്നു

1 )പുതുതായി പ്രഖ്യാപിച്ച 10% മുന്നോക്ക സാമ്പത്തിക സംവരണം സംബന്ധിച്ച് സുപ്രീം കോടതിയിലും ഹൈക്കോടതിയിലും ഉള്ള കേസുകൾ കഴിയുന്നതുവരെ ഇതുസംബന്ധമായി കേരളത്തിൽ നടപ്പാക്കിയ എല്ലാ നടപടിക്രമങ്ങളും മരവിപ്പിക്കുക

2)നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിലും പാലോളി കമ്മീഷൻ റിപ്പോർട്ട് നിർദ്ദേശിക്കപ്പെട്ട ബ്ലോക്ക് നികത്തൽ ഉടൻ നടപ്പിലാക്കുക

3 പിന്നോക്ക വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായി സംവരണം ഏർപ്പെടുത്തുക.

4 പിന്നോക്ക വിഭാഗങ്ങളിലെ ഓരോ കക്ഷിക്കും വ്യത്യസ്ത കളിൽ നീക്കി വെക്കപ്പെട്ട ശതമാനത്തിന് തോത് നിലവിലുള്ള പരമാവധി ആക്കുക
5 )ഓരോ പത്തുവർഷം കൂടുമ്പോഴും
സോഷ്യോ എക്കണോമിക് കാസ്റ്റ് സർവ്വേ നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് അടിയന്തിരമായി നടപ്പിലാക്കുക.

6)സംവരണത്തിൽ ഉദ്യോഗസ്ഥ ലോബി നടത്തിക്കൊണ്ടിരിക്കുന്ന അട്ടിമറി അവസാനിപ്പിക്കുക

തികച്ചും അന്യായമായ നടപടികളാണ് സംവരണ വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്നത് പിന്നാക്ക വിഭാഗങ്ങളെ അവഗണിച്ചുകൊണ്ട് ഒരു സർക്കാർ മുന്നോട്ടു പോകാൻ കഴിയില്ല ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി ടി പിന്നോക്ക വിഭാഗങ്ങൾ ശബ്ദിക്കുമ്പോൾ അതിനെ വർഗീയമായി ചിത്രീകരിക്കാനുള്ള ഏതൊരു ശ്രമവും പിന്നോക്ക വിഭാഗങ്ങൾ ഒറ്റക്കെട്ടായിനിന്ന് സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും മതിയായ പരിഗണന നൽകണം സാമ്പത്തികമായി പിന്നോക്കം ഉള്ളവർക്ക് ആവശ്യമായ സാമ്പത്തിക സഹായം നൽകി ആ നിലയിലും സാമൂഹ്യമായി പിന്നോക്കം ഉള്ളവർക്ക് സംവരണം പോലെയുള്ള പദ്ധതികളും നടപ്പാക്കി
മുമ്പോട്ടു കൊണ്ടു വരികയാണ് വേണ്ടത് കേരളത്തിലെ 80 ശതമാനത്തോളം വരുന്ന പിന്നോക്ക വിഭാഗത്തിലെ അവകാശ സംരക്ഷണ പോരാട്ടത്തിന് സമസ്തയും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ഇതിൻറെ ഭാഗമായി സമസ്ത നേതാക്കൾ മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവിനെയും കാണൂ o

നവംബർ രണ്ടിന് തിങ്കളാഴ്ച കോഴിക്കോട് സമസ്തയുടെ നേതൃസംഗമം അവകാശപ്രഖ്യാപനം നടക്കും നവംബർ ആറിന് വെള്ളിയാഴ്ച ജുമുഅക്ക് ശേഷം 10 ലക്ഷം ഒപ്പുകൾ ശേഖരിച്ച് മുഖ്യമന്ത്രിക്ക് സമർപ്പിക്കും മേഖലാ തലങ്ങളിൽ കോവിഡ് പാലിച്ചുകൊണ്ട് അവകാശപ്രഖ്യാപന സംഗമങ്ങളും ലഘുലേഖ വിതരണവും നടക്കും എന്ന് സമസ്ത നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Leave a Reply