ഉപഭോക്താക്കൾക്ക് 5 ബില്യൺ ദിർഹം മൂല്യമുളള ലൈഫ് ഇൻഷുറൻസ് പദ്ധതിയുമായി സഫാരി

ലോയൽറ്റി കാർഡ് അംഗങ്ങളായ ഉപഭോക്താക്കൾക്കായി വമ്പൻ ലൈഫ് ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് സഫാരി ഗ്രൂപ്പ്. ഒരു ലക്ഷം ഉപഭോക്താക്കൾക്ക് 5 ബില്യൺ ദി‍ർഹത്തിന്‍റെ കവറേജ് ഉള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്. ജിസിസിയിൽ തന്നെ ആദ്യമായാണ് ഒരു റീടെയില്‍ ഇത്തരത്തിൽ ഒരു പദ്ധതി നടപ്പിലാക്കുന്നത്. കോവിഡ് ബാധിച്ചുള്ള മരണം ഉൾപ്പെടെ കവറേജ് ലഭിക്കും എന്നതാണ് സഫാരി നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രധാന സവിശേഷത.

നിലവിൽ ഉപഭോക്താവിന് ലഭിച്ചു കൊണ്ടിരിക്കുന്ന ഓഫറുകളിലും പ്രൊമോഷനുകളിലും ഒരു കുറവും വരുത്താതെ ഉപഭോക്താവിൽ നിന്ന് അധികമായി ഒരു പൈസയും സ്വീകരിക്കാതെ ഈ പദ്ധതി നടപ്പിൽ വരുത്താൻ സാധിച്ചു എന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്.ഗോൾഡ്, സിൽവർ എന്നിങ്ങനെ 2 പ്ലാനുകളാണ് ഉണ്ടാവുക. ഗോൾഡ് പ്ലാനിൽ അംഗങ്ങളാവുന്നവർക്ക് 100000 ദിർഹത്തിന്‍റെ കവറേജൂം സിൽവർ പ്ലാനിൽ അംഗങ്ങളാവുന്നവർക്ക് 50000 ദി‍ർഹത്തിന്‍റെ കവറേജുമാണ് ലഭിക്കുക.ഏത് പ്ലാനിൽ രജിസ്റ്റർ ചെയ്തവർക്കും മൃതദേഹം നാട്ടിലേയ്ക്കുന്നതിനായി 10000 ദിർഹം വരെയും ലഭിക്കും


ഗോൾഡ് പ്ലാൻ
• 400 ക്ലബ് കാർഡ് പോയിന്റ് നൽകി രെജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകുന്നതോടെ ഒരാൾക്ക് ഇൻഷുറൻസിൽ ഗോൾഡ് പ്ലാനിൽ എന്‍റോള്‍ ചെയ്യാം.
• മാസം തോറും 750 ദിർഹത്തിന്‍റെ പ‍ർചേസ് ഉറപ്പു വരുത്തുന്നതിലൂടെ 100000 ദിർഹം കവറേജ് ഉള്ള ലൈഫ് ഇൻഷുറൻസ് ഉപഭോക്താവിന്‍റെ പേരിൽ ആക്റ്റീവ് ആയിരിക്കും.
• മാസം തോറും പുതുക്കാന്‍ കഴിയുന്ന രൂപത്തിലാണ് പദ്ധതി
• ഉപഭോക്താവിന് 40 ദിർഹം വീതം അടച്ച് ഒരു വർഷത്തേക്ക് പദ്ധതിയിൽ അംഗമാകാം.

സിൽവർ പ്ലാൻ
• 200 ക്ലബ് കാർഡ് പോയിന്‍റ് നൽകി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകുന്നതോടെ ഒരാൾക്ക് ഇൻഷുറൻസിൽ ചേരാം
• മാസം തോറും 300 ദിർഹത്തിന് സാധനങ്ങള്‍ വാങ്ങുന്നതിലൂടെ 50000 ദിർഹം കവറേജ് ഉള്ള ലൈഫ് ഇൻഷുറൻസ് ഉപഭോക്താവിന്‍റെ പേരിൽ ആക്റ്റീവ് ആയിരിക്കും.
• മാസം തോറും പുതുക്കാവുന്ന രൂപത്തിലാണ് പദ്ധതി
• ഉപഭോക്താവിന്റെ കുടുംബാംഗങ്ങൾക്കും 20 ദിർഹം വീതം അടച്ച് ഒരു വർഷത്തെക്ക് പദ്ധതിയിൽ അംഗമാവാം.
പൊതുവായ വിവരങ്ങൾ
• ഒരു കലണ്ടർ വർഷത്തിനുള്ളിൽ 2 മാസം നിശ്ചിത തുകയുടെ പർച്ചേസ് നടത്താത്തവരുടെ യോഗ്യത നഷ്ടപ്പെടും
• പ്രൈമറി കസ്റ്റമർന്റെ പ്രായ പരിധി – 18 മുതൽ 65 വരെ
• കുടുംബാംഗങ്ങളുടെ പ്രായ പരിധി – 03 മുതൽ 65 വരെ
• പ്രാഥമിക അംഗത്തിനും കുടുംബാംഗങ്ങൾക്കും valid emirates ID ഉണ്ടായിരിക്കണം
• സഫാരിയുടെ സ്മാർട് ആപ്ലിക്കേഷനായ MY SAFARI APP ഡൌൺലോഡ് ചെയ്ത് രജിസ്ട്രേഷന്‍ പ്രക്രിയ പൂർത്തിയാക്കാൻ സാധിക്കും. ഒപ്പം ഓരോ ഉപഭോക്താവിന്റെയും REWARD പോയിന്റുകളുടെ അപ്ഡേറ്റ് അറിയുകയും ചെയ്യാം
ചടങ്ങിൽ വെച്ച് സഫാരി ക്ലബ് കാർഡിന്‍റെ ഔദ്യോഗിക ലോഞ്ചിങ് നടത്തി. സഫാരി ഗ്രൂപ്പ് ചെയർമാൻ അബൂബക്കർ മടപ്പാട്ട്, മാനേജിങ് ഡയറക്ടർ സൈനുൽ ആബിദീൻ കെഎംസിസി യു എ ഇ പ്രസിഡന്‍റ് പുത്തൂർ റഹ്മാൻ ദുബായ് പ്രസിഡന്‍റ് ഇബ്രാഹിം എളേറ്റിൽ എന്നിവർ ചേർന്ന് നിർവഹിച്ചു. മൈ സഫാരി ലൈഫ് ഇൻഷുറൻസിന്‍റെ ഔദ്യോഗിക ലോഞ്ചിങ് സഫാരി ഗ്രൂപ്പ് ചെയർമാൻ അബൂബക്കർ മടപ്പാട്ട്, മാനേജിങ് ഡയറക്ടർ സൈനുൽ ആബിദീൻ ഷാർജ ഇന്ത്യൻ അസോസിയേഷന് വേണ്ടി പ്രസിഡന്‍റ് ഇ പി ജോൺസൻ അഷ്‌റഫ് താമരശ്ശേരി എന്നിവർ ചേർന്ന് നിർവഹിച്ചു.


സഫാരി ഹ്യുമാനിറ്റേറിയന്‍ അവാർഡ് 2020

കച്ചവട താത്പര്യങ്ങൾക്കപ്പുറത്തേക്ക് കലാ കായിക സാംസ്‌കാരിക രംഗത്തും സേവന രംഗത്തും സഫാരി അടയാളപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. അതിന്‍റെ ഭാഗമാണ് സഫാരി ഹ്യുമാനിറ്റേറിയന്‍ അവാർഡ് 2020

അവാർഡിന് അർഹരായവർ

1 – യു എ ഇ കെഎംസിസി
യു എ ഇ കെഎംസിസിക്ക് വേണ്ടി യു എ ഇ പ്രസിഡന്‍റ് പുത്തൂർ റഹ്മാൻ ദുബായ് കെഎംസിസി പ്രസിഡന്‍റ് ഇബ്രാഹിം എളേറ്റിൽ എന്നിവർ ചേർന്ന് അവാർഡ് സ്വീകരിച്ചു


2 – ഷാർജ ഇന്ത്യൻ അസോസിയേഷൻ
ഷാർജ ഇന്ത്യൻ അസോസിയേഷന് വേണ്ടി പ്രസിഡന്‍റ് ഇ പി ജോൺസൻ ജനറൽ സെക്രെട്ടറി അബ്ദുല്ല മല്ലശേരി എന്നിവർ അവാർഡ് സ്വീകരിച്ചു


3 – അഷ്റഫ് താമരശ്ശേരി


4 – ഈസ അനീസ്


5 – നസീർ വാടാനപ്പള്ളി

സഫാരി ഗ്രൂപ്പ് ചെയർമാൻ അബൂബക്കർ മടപ്പാട്ട് അവാർഡിന് അർഹരായവരെ പൊന്നാട അണിയിച്ചു. മാനേജിങ് ഡയറക്ടർ സൈനുൽ ആബിദീൻ മൊമെന്‍റോ കൈമാറി. വാർത്താസമ്മേളനത്തില്‍ സഫാരി ഗ്രൂപ്പ് ചെയർമാൻ അബൂബക്കർ മടപ്പാട്ട്, മാനേജിങ് ഡയറക്ടർ സൈനുൽ ആബിദീൻ, എക്സിക്യൂട്ടീവ് ഡയറക്ടർ ഷമീം ബക്കർ റീജിയണൽ ഡയറക്ടർ ബി എം കാസിം എന്നിവർ പങ്കെടുത്തു

Leave a Reply