വീണ് കിട്ടിയ വാലറ്റ് തിരിച്ചു നൽകി ഉനൈസ് മാതൃകയായി

0
408

ദുബായ്: ജോലി കഴിഞ്ഞ് സ്വന്തം താമസയിടത്തേക്ക് മടങ്ങുകയായിരുന്നു ദുബായ് കെഎംസിസി വേങ്ങര മണ്ഡലം സെക്രട്ടറി ഉനൈസ്. ആ യാത്രയിലാണ് വഴിയരികില്‍ വീണുകിടക്കുന്ന വാലറ്റ് അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍ പെടുന്നത്. ക്രെഡിറ്റ്‌ കാർടുകൾ, സ്വർണ്ണം, എമിറേറ്റ്സ് ഐഡി, മറ്റു രേഖകൾ തുടങ്ങിയവ അടങ്ങിയതായിരുന്നു വാലറ്റ്. ഉടമയെ വിളിക്കാന്‍ ഫോണ്‍നമ്പറുകളില്ലാത്തതിനാല്‍, ഫേസ് ബുക്കിലും ട്വിറ്ററിലും വിവരങ്ങള്‍ വ്യക്തമാക്കി പോസ്റ്റിട്ടുവെങ്കിലും ഫലമുണ്ടായില്ല. വാലറ്റില്‍ നിന്നും കിട്ടിയ മണി എക്സ്ചേഞ്ച് കാർഡ് ഉപയോഗിച്ച് ബ്രാഞ്ചിൽ ബന്ധപ്പെട്ടെങ്കിലും നമ്പർ കണ്ടെത്താനായില്ല. തുടർന്നു ഹെൽത്ത് ഇൻഷുറൻസ് കാർഡിൽ രേഖപ്പെടുത്തിയിട്ടുള്ള ആശുപത്രിയില്‍ പോയി അവിടെനിന്നും ടെലിഫോൺ നമ്പർ സംഘടിപ്പിച്ചാണ് യഥാർത്ഥ ഉടമയെ കണ്ടെത്തിയത്. എ ബി സി ടൂർസ് ആൻഡ് ട്രാവെൽസിൽ ജോലി ചെയ്യുന്ന ഫിലിപ്പൈൻസ് യുവതി മറിലോ കോൺടെറസ് ലാബുസിന്‍റേതായിരുന്നു വാലറ്റ്. വളരെ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന യുവതി വാലറ്റ് നഷ്ടപ്പെട്ടതില്‍ മനപ്രയാസത്തിലായിരുന്നു അവർ. ദുബായ് കെഎംസിസി യുടെ ആൽബറാഹ ആസ്ഥാനത്തു വന്നു വാലറ്റും വിലപ്പെട്ട രേഖകളും കൈ പറ്റുമ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷത്തിലായിരുന്നു അവർ. തിരിച്ചുപോകാന്‍ പണമില്ലാതെ നിന്ന അവരെ ടാക്സിയില്‍ പണം നല്കി പറഞ്ഞയച്ചു, ഉളളം നിറയെ നന്മയുളള ഉനൈസ്.

Leave a Reply