അന്തമാൻ മീലാദ് ആഘോഷങ്ങൾക്ക് ഒരുങ്ങുന്നു.

0
559


കേരളത്തിന്റെ ഒരു പരിച്ഛേദം തന്നെയാണ് അന്തമാൻ. കേരളത്തിലെ ഗ്രാമങ്ങളും നഗരങ്ങളും പുനരാവിഷ്കരിക്കപ്പെട്ട ഒരു ദേശം.
കേരളത്തിലെ ഇസ്‌ലാമിക സംസ്കാരവും വൈജ്ഞാനിക മുന്നേറ്റങ്ങളും അതെപടി പിന്തുടരുകയാണ് ഇവിടുത്തെ ചരിത്രസ്മരണകളുറങ്ങുന്ന അന്തമാനിലെ മുസ്ലിം സമൂഹം.
സുന്നത് ജമാഅത്തിന്റെ ആശയാദര്ശങ്ങളിൽ അടിയുറച്ചു നിൽക്കുന്ന സമസ്തയുടെ അനുയായി വൃന്ദങ്ങൾ കേരളത്തിലെന്ന പോലെ ഈ കോവിഡ് കാലത്തും ഈ ദ്വീപിൽ മീലാദ് ആഘോഷങ്ങൾക്കായി ഒരുങ്ങുകയാണ്.

സമസ്ത അന്തമാൻ വാട്സപ്പ് ഗ്രൂപ്പ് എന്ന ഓൺലൈൻ പ്ലാറ്റുഫോമിലൂടെ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ഈ വാട്സാപ്പ് ഗ്രൂപ്പ് ആദ്യം പരസ്പരം വാർത്തകൾ പങ്കുവെക്കാൻ തുടങ്ങിയതാണെങ്കിലും പിന്നീട് അന്തമാനിലെ സുന്നത് ജമാഅത്തിന്റെ അനുയായികൾ വിവിധ ആത്മീയ പരിപാടികൾക്ക് ഇതൊരു മാധ്യമമായി വളർത്തിയെടുക്കുകയായിരുന്നു.
മീലാദിനോടനുബന്ധിച്ച് ‘സുറൂറെ മദീന’ എന്നപേരിൽ ഒക്ടോബർ 29,30,31തിയ്യതികളിൽ ത്രിദിന പ്രോഗ്രാമാണ് ഈ കൂട്ടായ്മ വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യദിവസങ്ങളിൽ വിദ്യാർത്ഥികളുടെ വിവിധ മീലാദ് പ്രോഗ്രാമുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സമാപന ദിവസം ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.

പരിപാടിയുടെ വിജയത്തിനായി സി അബൂബക്കർ സിദ്ദീഖ് നദ്‌വി ചെയർമാൻ, ചീഫ് കോർഡിനേറ്റർ യൂസുഫ് ഖാസിമി, ചീഫ് കൺവീനർ സി എച്ച് ഇസ്മായിൽ ഫൈസി, ടിപി ഖാദർ നിസാമി, എപി അബ്ദുസ്സമദ് ഹുദവി, സത്താർ മാസ്റ്റർ തുടങ്ങിയവർ അടങ്ങുന്ന സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്.

Leave a Reply