ഷാ‍ർജ പുസ്തകമേളയ്ക്കെത്താം, സന്ദർശകർക്കായുളള രജിസ്ട്രേഷന്‍ ആരംഭിച്ചു

0
246

നവംബർ നാലുമുതൽ 14 വരെ ഷാർജ എക്സ്പോ സെൻററിൽ നടക്കുന്ന 39ാമത് അന്താരാഷ്ട്ര പുസ്തകമേള സന്ദർശനത്തിനായുളള രജിസ്ട്രേഷൻ ആരംഭിച്ചു. registration.sibf.com എന്ന വെബ്സൈറ്റിൽ രജിസ്​റ്റർ ചെയ്യുന്നവർക്ക് മാത്രമേ പ്രവേശനമുണ്ടായിരിക്കൂവെന്ന് സംഘാടകരായ ഷാർജ ബുക്ക്​ അതോറിറ്റി (എസ്.ബി.എ) അറിയിച്ചു. വെബ് സൈറ്റിലൂടെ പേരും ഇമെയില്‍ ഐഡിയും ഫോണ്‍നമ്പറും എപ്പോഴാണ് മേള സന്ദർശിക്കാനെത്തുന്നത് എന്നത് സംബന്ധിച്ച വിവരങ്ങളും നല്കണം. നല്കിയാല്‍ ഉടന്‍ തന്നെ സന്ദർശനം അനുവദിച്ചുകൊണ്ടുളള എസ് എം എസ് സന്ദേശം രജിസ്ട്രർ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ലഭിക്കും.

5000 പേർക്ക് വീതം ഓരോ ഘട്ടത്തിലും പ്രവേശനം അനുവദിക്കും. ഒരു തവണ രജിസ്​റ്റർ ചെയ്തവർക്ക് അടുത്ത ഘട്ടങ്ങളിൽ പ്രവേശനം അനുവദിക്കില്ല. ഒരു പ്രാവശ്യം രജിസ്​റ്റർ ചെയ്താൽ മൂന്നു മണിക്കൂറിലേക്കാണ് പ്രവേശനം അനുവദിക്കുക. മൂന്ന് മണിക്കൂർ അവസാനിക്കാറാകുമ്പോള്‍ എസ് എം എസ് സന്ദേശം വീണ്ടും മൊബൈലിലേക്ക് എത്തും. രജിസ്​റ്റർ ചെയ്തവർക്ക് അവർ തിരഞ്ഞെടുത്ത സമത്തിനനുസരിച്ച് വിവിധ നിറങ്ങളിലുള്ള ബാൻഡുകൾ കൈയിൽ ധരിക്കാൻ നൽകുമെന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്.

Leave a Reply