ദുബായിൽ വിസ പുതുക്കാൻ കൂടുതൽ സേവനസൗകര്യങ്ങൾ

0
238

ദുബായ് :റെസിഡന്‍റ് വീസകൾ പുതുക്കാനുള്ള സേവന-സൗകര്യങ്ങൾ ദുബായിൽ കൂടുതൽ വിപുലപ്പെടുത്തിയിട്ടുണ്ടെന്ന് ജി ഡി ആർ എഫ് എ ദുബായ് അറിയിച്ചു.അമർ കേന്ദ്രങ്ങൾ, ജിഡിആർഎഫ് എ മൊബൈൽ ആപ്ലിക്കേഷൻ, ദുബായ് നൗ ആപ്പ്, വകുപ്പിന്‍റെ വെബ്സൈറ്റ് തുടങ്ങിയവയിലൂടെ വിസ പുതുക്കാനുള്ള സൗകര്യങ്ങളുണ്ട്. ഇവകളിൽ ഏതെങ്കിലുമൊന്ന് ഉപയോഗപ്പെടുത്തി ഉപഭോക്താവിന് താമസ വിസകൾ പുതുക്കാൻ കഴിയുമെന്ന് മേധാവി മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മറി അറിയിച്ചു


ദുബായ് എമിറേറ്റിൽ ഇപ്പോൾ വിസ സേവനങ്ങൾ ഏറെ സജീവമായാണ് നടന്നുകൊണ്ടിരിക്കുന്നത്..സർവ്വീസ് സെന്‍ററുകള്‍ സന്ദർശിക്കാതെ തന്നെ പുതിയ വിസ ഇഷ്യു ചെയ്യാനും,പുതുക്കാനുമുള്ള വൈവിധ്യമാർന്ന -സംവിധാനങ്ങളാണ് ദുബായ്ക്കുള്ളതെന്ന് മേജർ ജനറൽ കൂട്ടിച്ചേർത്തു. താമസ-കുടിയേറ്റ രേഖകളുമായി ബന്ധപ്പെട്ടുള്ള ഒട്ടുമിക്ക സേവനങ്ങളും ഓൺലൈനിൽ ലഭ്യമാണ്. ജനങ്ങളുടെ സമയം,അധ്വാനം തുടങ്ങിയവ ഒട്ടും ഒട്ടും പാഴാക്കാതെ സന്തോഷകരമായ ഉപഭോക്ത-സേവനങ്ങൾ നൽകാൻ ഇത്തരലുള്ള ഫ്ലാറ്റ്ഫോമുകൾക്ക് വേഗത്തിൽ സാധിക്കുന്നതാണ്കൊവിഡ് സാഹചര്യത്തിൽ ഇത്തരത്തിലുള്ള സ്മാർട്ട്‌ സംവിധാനങ്ങളിലുടെയുള്ള സർവീസുകൾ പൊതുജനങ്ങൾക്ക് ഏറെ ഗുണകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. GDRFA dubai എന്ന് ടൈപ്പ് ചെയ്‌താൽ ആപ്പ് സ്റ്റോറിൽ നിന്നും പ്ലേ- സ്റ്റോറിൽ നിന്നും വകുപ്പിന്റെ സ്മാർട്ട് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. Dubai now എന്ന ആപ്പും ഇത്തരത്തിൽ ഡൗൺലോഡ് ചെയ്യാൻ കഴിയും. ഇതിൽ ആവിശ്യമായ വിവരങ്ങൾ രജിസ്റ്റ്ർ ചെയ്തു കൊണ്ട് എത്ര വിദൂരതയിലും നിന്ന് സേവനം തേടാൻ കഴിയുന്നതാണ് .

വിസ പുതുക്കുവാനുള്ള ആവിശ്യരേഖകൾ സഹിതം ഈ ആപ്പിലുടെ അപേക്ഷിക്കുന്ന പക്ഷമാണ് വിസ പുതുക്കി കിട്ടുക.അതിനുള്ള ഫീസും ഇതിലൂടെ അടക്കാൻ കഴിയും. http://www.gdrfad.gov.ae എന്ന വകുപ്പിന്‍റെ വെബ്സൈറ്റ് വഴിയും വിസ പുതുക്കി ലഭിക്കും. അമർ കേന്ദ്രങ്ങളിൽ സന്ദർശിച്ചു ആവിശ്യമായ രേഖകൾ വെച്ചു അപേക്ഷിച്ചാലും ഈ സേവനം ലഭിക്കുന്നതാണ്. ഇപ്പോൾ 60 -തിലധികം ആമർ സെന്‍ററുകളുണ്ട് ദുബായിൽ . അന്വേഷണങ്ങൾക്ക്- ടോൾഫ്രീ നമ്പറായ 8005111 എന്നതിൽ ബന്ധപ്പെടണമെന്ന് അധിക്യതർ നിർദ്ദേശിച്ചു. എന്നാൽ യുഎഇയ്ക്ക് പുറത്തുള്ള ആളുകൾ 0097143139999 എന്ന നമ്പറിലാണ് വിളിക്കേണ്ടത്.gdrfa@dnrd.ae, amer@dnrd.ae, എന്നീ ഇമെയിൽ വഴിയും വിവരങ്ങൾ ലഭിക്കുന്നതാണ്

Leave a Reply