ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ കുവൈത്തുമായി യോജിച്ച് പ്രവർത്തിക്കുമെന്ന് ഇന്ത്യൻ അംബാസഡർ.

0
459

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ് കുവൈത്ത് ഉപപ്രധാനമന്ത്രി ഷെയ്ഖ് അനസ് ഖാലിദ് നാസർ അൽ സാലിഹിനെയും, ആരോഗ്യകാര്യ മന്ത്രിയെയും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെയും സന്ദർശിച്ചു.
കുവൈത്ത് ഭരണകൂടം ഇന്ത്യൻ സമൂഹത്തോടു കാണിക്കുന്ന ഹൃദ്യമായ ആതിഥേയ മര്യാദക്ക് അംബാസഡർ നന്ദി അറിയിച്ചു. അന്താരാഷ്ട്ര വിഷയങ്ങളിൽ ഇരു രാഷ്ട്രങ്ങൾക്കും താല്പര്യമുള്ള വിഷയങ്ങളും ചർച്ച ചെയ്തു. കുവൈത്ത് ഇന്ത്യയും തമ്മിലുള്ള പരസ്പര നിക്ഷേപങ്ങൾ വാണിജ്യ വ്യാപാരം വർദ്ധിപ്പിച്ചു സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുന്നതിന് ഭാഗമായാണ് സ്ഥാനപതിയുടെ നയതന്ത്ര കൂടിക്കാഴ്ച.

ആരോഗ്യ മന്ത്രി ഷെയ്ഖ് ഡോക്ടർ ബാസിൽ ഹമൂദ്‌ അൽ ഹമദ് അൽ സബാഹുമായി ആരോഗ്യ രംഗത്തെ പരസ്പര സഹകരണം മെച്ചപ്പെടുത്തുന്നതിനും. ആരോഗ്യ പ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങളും കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളും യോജിച്ചുള്ള പ്രവർത്തനങ്ങളെക്കുറിച്ചും ചർച്ചയിൽ വിഷയമായി. കൊറോണ വാക്സിൻ വികസിപ്പിക്കുന്നതിനായി ഇന്ത്യയിൽ നടക്കുന്ന പരീക്ഷണങ്ങളുടെ പുതിയ വിവരങ്ങളും ചർച്ചയിൽ പരാമർശിക്കപ്പെട്ടു.

വിദ്യാഭ്യാസ മന്ത്രി ഡോക്ടർ സഊദ് അൽ ഹർബിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ വിദ്യാഭ്യാസ രംഗത്തെ പരസ്പര സഹകരണം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച ധാരണയും, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരസ്പര സഹകരണം, കുവൈത്തിലെ ഇന്ത്യൻ സ്‌കൂളുകളുടെ വിഷയങ്ങൾ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ പരിശോധന എന്നിവ സംബന്ധിച്ചും ചർച്ചയിൽ വിഷയീഭവിച്ചു.

Leave a Reply