യൂണിക് ഫ്രെണ്ട്സ് ഓഫ് കേരളയുടെ അസ്മോ പുരസ്കാരം റമീസ് മാലിക്കിന്

ഈ വർഷത്തെ യു.എഫ്.കെ – അസ്മോ കഥാ പുരസ്കാരം പ്രഖ്യാപിച്ചു. റമീസ് മാലിക്.എം എഴുതിയ, ഗ്വാളിമുഖം എന്ന കഥയാണ് പുരസ്കാരത്തിന് അർഹമായത്. പ്രശസ്ത കഥാകൃത്ത് റഹ്മാൻ കിടങ്ങയം ഉൾപ്പെട്ട ജൂറിയാണ് അവാർഡിന് അർഹമായ രചന തിരഞ്ഞെടുത്തത്. പുരസ്കാരത്തിന് പരിഗണിച്ച എല്ലാ രചനകളും വളരെ മികച്ച നിലവാരം പുലർത്തി എന്ന് ജൂറി അഭിപ്രായപ്പെട്ടു. ഭാഷയുടെ ഒഴുക്ക്, പ്രമേയത്തിന്‍റെ കാലികത, കഥ പറച്ചിലിന്‍റെ രീതി എന്നിവ കൊണ്ട് മറ്റു കഥകളിൽ നിന്ന് വേറിട്ടു നിൽക്കുന്ന ഒന്നായിരുന്നു ഗ്വാളിമുഖം എന്ന് ജൂറി കൂട്ടിച്ചേർത്തു. എഴുത്തിന്‍റെ ലോകത്തെ പുതുമുഖം ആണ് റമീസ് മാലിക്. വ്യത്യസ്തമായ ആഖ്യാനശൈലി കൊണ്ട് ഇതിനോടകം തന്നെ അദ്ദേഹത്തിന്‍റെ രചനകൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ കോക്കല്ലൂർ നിവാസിയാണ്. കാസർഗോഡ് മാർത്തോമ കോളേജ് ഓഫ് സ്പെഷ്യൽ എഡ്യൂക്കേഷൻ എന്ന സ്ഥാപനത്തിൽ, ഓഡിയോളജി അധ്യാപകനായി ജോലി ചെയ്യുന്നു.
മലയാള കവിയായിരുന്ന അസ്മോ പുത്തൻചിറയുടെ സ്മരണാർത്ഥം കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി യു.എഫ്.കെ – അസ്മോ പുരസ്കാരങ്ങൾ നൽകി വരുന്നു. വിജയിക്ക് യു.എഫ്.കെ യുടെ വേദിയിൽ വച്ച് പുരസ്കാരം സമ്മാനിക്കും

Leave a Reply