മുസല്ല ടവര്‍ ഇനി സെന്‍ട്രല്‍ മാള്‍ : അല്‍മദീന ഗ്രൂപ്പിന്‍റെ സെന്‍ട്രല്‍ മാള്‍ ബര്‍ദുബൈയില്‍ പ്രവര്‍ത്തനമാരംഭിച്ചു

0
416

ദുബായ്: റീടെയില്‍ വിപണ രംഗത്തെ പ്രമുഖ ഗ്രൂപ്പായ അല്‍മദീന ഗ്രൂപ്പിന്‍റെ ഏറ്റവും പുതിയ ഷോപ്പിംഗ് മാളായ സെന്‍ട്രല്‍ മാള്‍, ദുബായില്‍ ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യീദ് മുന്നവറലി ഷിഹാബ് തങ്ങള്, ഇസ മുഹമ്മദ് ഇസാ അല്‍ സമദ്, അല്‍ മദീന ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അബ്ദുളള പൊയില്‍, അല്‍ റൊസ്തമാനി ഗ്രൂപ്പ് പ്രതിനിധികളായ മുഹമ്മദ് അല്‍ ബലൂഷി ജിജോ ഡേവിസ് തുടങ്ങിയവർ ചേർന്നാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ബര്‍ ദുബായ് അല്‍ഫഹീദി മെട്രോ സ്‌റ്റേഷന് സമീപം സ്ഥിതി ചെയ്യുന്ന മുസല്ല ടവര്‍ ഏറ്റെടുത്താണ് അല്‍മദീന ഗ്രൂപ്പ് സെന്‍ട്രല്‍ മാള്‍ ഒരുക്കിയിരിക്കുന്നത്. ഒന്നര ലക്ഷത്തിലധികം ചതുരശ്ര അടിയില്‍ മൂന്ന് നിലകളിലായി സജ്ജീകരിച്ചിരിക്കുന്ന സെന്‍ട്രല്‍ മാളില്‍ അതി വിപുലമായ രീതിയിലാണ് അല്‍മദീന ഹൈപര്‍ മാര്‍ക്കറ്റ് ഒരുക്കിയിരിക്കുന്നത്. വിശാലമായ കാര്‍ പാര്‍ക്കിംഗ് സൌകര്യവും ലഭ്യമാണ്. കോവിഡ് സാഹചര്യത്തിലും മുന്നോട്ട് പോകാന് കരുത്താകുന്നത് ഉപയോക്താക്കളും അഭ്യുദയ കാംക്ഷികളും തലമുറകളായി നല്‍കുന്ന ആത്മാര്‍ത്ഥമായ സഹകരണവും പിന്തുണയുമാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ച അല്‍മദീന ഗ്രൂപ് വക്താവ് അറിയിച്ചു. സെന്‍ട്രല്‍ മാള്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി പ്രമോഷനുകളും ഓഫറുകളുമാണ് ഒരുക്കിയിട്ടുളളത്. അതേസമയം, വന്‍തോതിലുളള വിപുലീകരണ പദ്ധതികളുമായി മുന്നോട്ടു പോവുകയാണ് അല്‍മദീന ഗ്രൂപ്. നാല് പുതിയ ഷോപ്പിംഗ് മാളുകളടക്കം വമ്പന്‍ പദ്ധതികളാണ് ഗ്രൂപ്പിന് കീഴില്‍ ഒരുങ്ങുന്നത്. ജബല്‍ അലിയിലെ ക്രൗണ്‍ മാള്‍ രണ്ട് മാസത്തിനകം ഉദ്ഘാടനം ചെയ്യും. ജബല്‍ അലി ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ജബല്‍ അലി ഷോപ്പിംഗ് മാളിന്റെയും നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ദുബായ് ഇന്‍വെസ്റ്റ്‌മെന്‍റ് പാര്‍ക്കിലും അല്‍ മദീന ഗ്രൂപ്പിന്‍റെ പുതിയ മാളിന്‍റെ നിര്‍മാണം പുരോഗമിക്കുകയാണ്. അല്‍ ഖൂസിലെ അല്‍ ഖൈല്‍ ഹൈറ്റ്‌സിലാണ് നാലാമത്തെ ഷോപ്പിംഗ് മാള്‍ പ്രോജക്ട് വരാനിരിക്കുന്നത്. 2021 ഡിസംബറില്‍ ഇത് യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷ. മിഡില്‍ ഈസ്റ്റിന് പുറത്തുളള അല്‍ മദീന ഗ്രൂപ്പിന്‍റെ ആദ്യ ഔട്‌ലെറ്റായ മാംഗോ ഹൈപര്‍ മാര്‍ക്കറ്റ് ഈയിടെ ബംഗളൂരുവില്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു.

Leave a Reply