കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചില്ല,25 ഭക്ഷ്യസ്ഥാപനങ്ങള്‍ അടപ്പിച്ചു, പിഴയും ഈടാക്കി

0
99

കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ പാലിക്കാത്തതിനെ തുടർന്ന് സെപ്റ്റംബർ ആദ്യം മുതല്‍ ഒക്ടോബർ പകുതിവരെയുളള 45 ദിവസങ്ങള്‍ക്കുളളില്‍ 25 ഭക്ഷ്യസ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കി ദുബായ് മുനിസിപ്പാലിറ്റി. ഈ സ്ഥാപനങ്ങള്‍ അടപ്പിക്കുകയും ചെയ്തു. 1579 ഭക്ഷ്യഔട്ട്ലെറ്റുകള്‍ക്ക് മുന്നറിയിപ്പ് നല്കി. പ്രതിരോധ മുന്‍കരുതലുകള്‍ പാലിക്കാന്‍ ഭക്ഷ്യ സ്ഥാപനങ്ങള്‍ കൂടുതല്‍ ജാഗ്രതപുലർത്തുന്നുണ്ടെന്ന് ഭക്ഷ്യ പരിശോധന വിഭാഗം തലവന് സുൽത്താൻ അൽ താഹിർ പറഞ്ഞു. ഈ ദിവസങ്ങളില്‍ 10,141 ഇടങ്ങളിലാണ് പരിശോധന നടത്തിയത്. 8404 സ്ഥാപനങ്ങള്‍ നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു

സാമൂഹിക അകലം പാലിക്കാതിരിക്കുക, ഭക്ഷ്യവസ്തുക്കൾ തയ്യാറാക്കുമ്പോൾ മാസ്കുകളും കയ്യുറകളും പോലുള്ള വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ ധരിക്കാതിരിക്കുക, അംഗീകൃത വഅണുവിമുക്തമാക്കൽ വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുക തുടങ്ങിയവയാണ് കൂടുതലായും കണ്ടെത്തിയ നിയമലംഘനങ്ങളെന്നും അദ്ദേഹം അറിയിച്ചു. വരും ദിവങ്ങളിലും ദുബായ് മുനിസിപ്പാലിറ്റി പരിശോധനകള്‍ തുടരും.

Leave a Reply