കൂടുതല്‍ സ്മാർട്ടായി ദുബായ് ഡ്രൈവ് ആപ്പ്

0
157

സാലിക്ക് സംബന്ധമായ 22 പുതിയ സേവനങ്ങള്‍ കൂടി ദുബായ് ഡ്രൈവ് ആപ്പില്‍ ഉള്‍പ്പെടുത്തി റോഡ്സ് ആന്‍റ് ട്രാന്‍സ് പോർട്ട് അതോറിറ്റി. 9 പ്രധാന സേവനങ്ങളും 13 അനുബന്ധ സേവനങ്ങളുമാണ് ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. സാലിക്കുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ ഉപയോഗപ്പെടുത്തുകയെന്നുളളതാണ് ലക്ഷ്യം. രജിസ്ട്രർ ചെയ്ത വാഹനവുമായി ബന്ധപ്പെട്ടുളള ഇടപാടുകള്‍ ഇനി ആപ്പില്‍ ലഭ്യമാകും. സാലിക്കിന്‍റെ റീചാർജ്ജ്, നിലവിലെ ബാലന്‍സ്, വാഹനങ്ങളെ സാലിക്കുമായി ബന്ധിപ്പിക്കുക അല്ലെങ്കില്‍ ഒഴിവാക്കുക തുടങ്ങിയ സേവനങ്ങളും ഡ്രൈവ് ആപ്പില്‍ ലഭ്യമാകുമെന്ന് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട് അതോറിറ്റി ട്രാഫിക് ആന്‍റ് റോഡ് ഏജന്‍സി സിഇഒ എഞ്ചി. മൈത്ത ബിന്‍ അതായ് പറഞ്ഞു.

Leave a Reply