അഞ്ച് മാസത്തിനിടെ റിപ്പോ‍ർട്ട് ചെയ്തത് 21,000 കോവിഡ് നിയമലംഘനങ്ങള്‍

0
136

കഴിഞ്ഞ അഞ്ചുമാസത്തിനിടെ 21,000 കോവിഡ് പ്രതിരോധമുന്‍കരുതലുകള്‍ ലംഘനം റിപ്പോർട്ട് ചെയ്തുവെന്ന് ഷാ‍ർജ പോലീസ് ലേബർ അക്കൊമെഡേഷന്‍ ഇന്‍സ്പെക്ഷന്‍ കമ്മിറ്റി. ലേബർ ക്യാംപുകളില്‍ പ്രതിരോധ മുന്‍കരുതലുകള്‍ കൃത്യമായി പാലിക്കുന്നുണ്ടോയെന്നറിയാനും, രോഗബാധ തടയാനുമായി നടത്തിയ പരിശോധനകളിലാണ് ഇത്രയധികം നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.21157 നിയമലംഘനങ്ങളാണ് റിപ്പോ‍ർട്ട് ചെയ്തതെന്ന് ഷാ‍ർജ പോലീസ് സെന്‍റ്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടർ ജനറല്‍ ബ്രിഗേഡിയർ ഡോ അഹമ്മദ് സയീദ് അല്‍ നൗർ പറഞ്ഞു. മെയ് 20 മുതല്‍ ഒക്ടോബർ ഒന്നുവരെ 6959 നിയമലംഘനങ്ങള്‍ റിപ്പോർട്ട് ചെയ്തു. വിവിധ ടീമുകളുടെ ഒരുമിച്ചുളള പ്രവർത്തനമാണ് പരിധോനകള്‍ സമയ ബന്ധിതമായി പൂർത്തീകരിക്കാന്‍ സഹായകരമായതെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍കരുതലുകള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്നും കടകളില്‍ ഉള്‍പ്പടെ മാസ്കിടാത്തവരും സാമൂഹിക അകലം പാലിക്കാത്തവരുമുണ്ടെന്നും അതൊഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.ഒക്ടോബർ അഞ്ച് വരെ വിവിധ ബോധവല്‍ക്കരണ സന്ദേശങ്ങള്‍ അറിയിക്കുന്ന 170089 ലഘുലേഖകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ലേബ സ്റ്റാന്‍ഡേർഡ് ഡെവലപ്മെന്‍റ് അതോറിറ്റി അറിയിച്ചു.

Leave a Reply