ഇ കൊമേഴ്സ് വിപുലപ്പെടുത്തി ഡാന്യൂബ് ഹോംസ്

0
224

കോവിഡ് സാഹച്യത്തില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് വിപുലപ്പെടുത്തി ഡാന്യൂബ് ഹോംസ്. ഉപഭോക്താക്കള്‍ക്ക് അവരവരുടെ വീട്ടിലിരുന്ന് ഷോപ്പിംഗ് നടത്താന്‍ സാധിക്കുന്ന നിരവധി പുതിയ സവിശേഷതകള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്സൈറ്റില്‍ ഡാന്യൂബ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ കുതിച്ചുചാട്ടം ദൃശ്യമായിരുന്നു. ഇതേ തുടർന്നാണ് ഇ കൊമേഴ്സ് വിപുലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും ഡാന്യൂബ് ഡയറക്ടർ ആഡെല്‍ സാജന്‍ പറഞ്ഞു.തടസ്സമില്ലാതെ ഷോപ്പിംഗ് നടത്തുന്നതിന്, വെബ്സൈറ്റ് സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്‍റീരിയർ ഫർണിച്ചർ, അലങ്കാരവസ്തുക്കള്‍, ഗാർഡൻ ഫർണിച്ചർ, ബാത്ത്‌റൂം ഫിറ്റിംഗുകൾ, ഫ്ലോറിംഗ്, ലൈറ്റിംഗ് സൊല്യൂഷനുകൾ തുടങ്ങി നിരവധി വിഭാഗങ്ങളിലായി 50,000 ത്തിലധികം ഉൽപ്പന്നങ്ങളുടെ വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോ ഡാനൂബ് ഹോമിനുണ്ട്. ഇതെല്ലാം വെബ് സൈറ്റില്‍ ലഭ്യമാകും. ഇതോടെ ഏറ്റവും പുതിയതും വൈവിദ്ധ്യമാ‍ർന്നതുമായ ഉല്‍പന്നങ്ങള്‍ ഉപഭോക്താവിന് തെരഞ്ഞെടുക്കാന്‍ സാധിക്കും. വീട്ടാവശ്യങ്ങള്‍ക്കുളള എല്ലാ കാര്യങ്ങളും ഒരു കുടക്കീഴില്‍ ലഭിക്കുന്നുവെന്നുളളതാണ് തങ്ങളെ വ്യത്യസ്തരാക്കുന്നതെന്ന് ബിസിനസ് ഹെഡ് സയ്യിദ് ഹബീബ് പറഞ്ഞു. മെച്ചപ്പെട്ടതും പുതിയതുമായ ഉല്‍പന്നങ്ങളും അവയ്ക്കുളള ഓഫറുകളുമൊക്കെ വെബ് സൈറ്റിലൂടെ അറിയാന്‍ എളുപ്പമാണെന്നും ജനറൽ മാനേജർ ശുഭോജിത് മഹലനോബിസ് പറഞ്ഞു. https://uae.danubehome.com/ എന്നതാണ് വെബ് സൈറ്റ് ലിങ്ക്.

Leave a Reply