ബൈത്തുറഹ്മ രാജ്യവ്യാപകമാവുന്നു ഈ കാര്യണുപദ്ധതി.

0
518

മുസ്ലിം ലീഗ് കാരുണ്യ പ്രവർത്തനങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്ബൈത്തുറഹ്മ, മലപ്പുറം ജില്ലാ മുസ്ലിം ലീഗ് കമ്മറ്റി മർഹും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അനശ്വര സ്മരണക്ക് വേണ്ടി സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ തുടക്കം കുറിച്ച ഈ പദ്ധതി സംസ്ഥാന അതിർഥികളും ഭേദിച്ച് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കയാണ്.
തികച്ചും വ്യത്യസ്തമായ ഒരു ബൈത്തുറഹ്മയുടെ ഗൃഹപ്രവേശനത്തിൻ്റെ നിറ സന്തോഷമാണ് കഴിഞ്ഞ ദിവസം ഈ പദ്ധതിയുടെ നായകൻ സാദിഖലി ശിഹാബ് അദ്ദേഹത്തിൻ്റെ ഫൈയ്സ് ബുക്ക് പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

പുതിയൊരു ബൈതുറഹ്‌മയുടെ ഗൃഹപ്രവേശം നടന്നിരിക്കുന്നു. ആൾക്കൂട്ട ഹത്യയിൽ കൊല്ലപ്പെട്ട കാസിമിന്റെ ഭാര്യയും കുട്ടികളും ഇനി നമ്മുടെ ബൈതുറഹ്മയിൽ അന്തിയുറങ്ങും. മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ പ്രയത്നമാണ് ഈ പദ്ധതിക്ക് പിന്നിൽ.

2018 ലാണ് കന്നുകാലി കച്ചവടക്കാരനായിരുന്ന കാസിമിനെ സംഘ് പരിവാർ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുന്നത്. പിന്നീട് മൃതശരീരം തെരുവിലൂടെ പോലീസ് അകമ്പടിയിൽ വലിച്ചിഴച്ചു. ആ ചിത്രം ദേശീയ ശ്രദ്ധ നേടിയിരുന്നു. ഉടൻ തന്നെ ദേശീയ യൂത്ത് ലീഗ് സംഘം സി കെ സുബൈറിൻ്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. നിയമ പോരാട്ടത്തിന് പിന്തുണ നൽകി ധൈര്യം കൊടുത്തു. അതോടൊപ്പം, ആറ് മക്കളുള്ള കാസിമിന്റെ കുടുംബത്തിന് വീടില്ലായിരുന്നു. പരിഹാരമായി ബൈതുറഹ്മ പ്രഖ്യാപിച്ചു. അതാണിപ്പോൾ കൈമാറിയിരിക്കുന്നത്.

മലപ്പുറത്ത് നാം ലളിതമായി ശിലപാകി തുടങ്ങി വെച്ച ബൈതുറഹ്മ രാജ്യമൊട്ടുക്കും പടരുന്നതിൽ അതിയായ സന്തോഷമുണ്ട്. മുസാഫർ നഗർ മുതൽ പിലക്വ വരെയുള്ള ബൈതുറഹ്മകൾ, വെറും കാരുണ്യത്തിനപ്പുറം ശക്തമായ ഒരു രാഷ്ട്രീയ സന്ദേശവും ആത്മവിശ്വാസവും ഇരകൾക്ക് നൽകുന്നുണ്ട്.

കാസിമിന്റെ കുടുംബത്തിനുള്ള യൂത്ത് ലീഗ് ബൈതുറഹ്‌മ സികെ സുബൈറും ഖുർറം അനീസുമാണ് ഇന്ന് തുറന്ന് കൊടുത്തത്. ടി.പി അഷറഫലി, അഡ്വ: വി കെ ഫൈസൽ ബാബു, ആരിഫ് ആഗ്ര, ആസിഫ് ദൽഹി, ഷിബു മീരാൻ, അഹമ്മദ് സാജു, ഇ ഷമീർ, ഇർഫാൻ കാൺപൂർ തുടങ്ങിയ നമ്മുടെ സഹപ്രവർത്തകർ കൂടെയുണ്ടായിരുന്നു.സമരത്തിന്റെയും സഹാനുഭൂതിയുടെയും രാഷ്ട്രീയം സമം ചേർത്ത്., നിശ്ചയ ദാർഢ്യത്തോടെ നമുക്ക് മുന്നോട്ട് പോകാം.

-സയ്യിദ് സാദിഖലി ശിഹാബ്, പാണക്കാട്

Leave a Reply