പഠനത്തിലും, ബിസിനസിലും നൂറിൽ നൂറ്, അബ്ദുള്‍ വാഫി അല്പം വ്യത്യസ്തനാണ്

0
499

മാറ്റമാണ് നിങ്ങളാഗ്രഹിക്കുന്നതെങ്കില്‍ അത് കൊണ്ടുവരുന്നവരില്‍ ആദ്യത്തെയാള്‍ നിങ്ങളാകട്ടെയന്ന മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള് കലാമിന്‍റെ വാക്കുകളെ അക്ഷരാർത്ഥത്തില്‍ അടയാളപ്പെടുത്തുകയാണ് അബ്ദുള്‍ വാഫി. ഒരേ സമയം പഠനവും, ഒട്ടനവധി ബിസിനസ് സംരംഭകങ്ങളും മികച്ച രീതിയിൽ മുന്നോട്ട് നയിക്കുന്ന മിടുമിടുക്കനായ വിദ്യാർത്ഥി. ഒമ്പതാം ക്ലാസിൽ അറബികളുടെ പ്രിയകരമായ
സൂര്യകാന്തിപ്പൂവിന്‍റെ വിത്തുകൾ വിറ്റിരുന്ന കൊച്ചുപയ്യന്‍ ഇന്ന് പശ്ചിമേഷ്യയിൽ വളർന്നു പന്തലിച്ച ഒരു കമ്പനിയുടെ മാനേജിംഗ് ഡയറക്ടറാണ്. ബിസിനസ് തിരക്കിൽപ്പെട്ട് പഠനം മാറ്റിനിർത്തുന്ന ഇടത്തിൽനിന്ന് മാറി പഠിത്തത്തിൽ നൂറിൽ നൂറാണ് ഈ പ്രതിഭയ്ക്ക് .ഷാർജയിലെ അമേരിക്കൻ യൂണിവേസിറ്റിയിൽ BSBA in Finance Major and MIS ന് പഠിക്കുന്ന അബ്ദുൽ വാഫിയ്ക്ക് വാണിജ്യ സംരംഭകള്‍ക്ക് വിജയകരമായി നേതൃത്വം നൽകാനുള്ള വൈവിധ്യ വീക്ഷണവും,ഉറച്ച ആത്മവിശ്വാസവും കൈമുതലായുണ്ട്. മികവാർന്ന പഠിതാവായും, നൂറുകണക്കിന് ജീവനക്കാരെ മുന്നോട്ട് നയിക്കുന്ന ബിസിനസുക്കാരനായും അബ്ദുൽ വാഫി ഈ ലോക വിദ്യാർത്ഥി ദിനത്തിൽ വിത്യസ്തനാകുന്നു.

താൻ സ്വന്തമായി ചിട്ടപ്പെടുത്തിയെടുത്ത ആശയങ്ങൾക്ക് പുതുജീവന്‍ നൽകാൻ കൃത്യമായ ദീർഘവീക്ഷണവും ശുഭാപ്തിവിശ്വാസവുമുണ്ട് വാഫിക്ക്.അതിൽ പലതും യു എ ഇ യുടെ വാണിജ്യ ലോകത്ത് ചുവടുറപ്പിക്കാനൊരുങ്ങുകയാണ്. ലീൻ സ്റ്റാർട്ടപ്പ് രീതികൾ പോലുളള പുതിയ പദ്ധതികള്‍ അടുത്തുതന്നെ പ്രാബല്യത്തില്‍ വരും.ഈ രംഗത്തെ നിലവിലെ സാധ്യതകൾ എന്താണെന്ന് കൃത്യമായി മനസ്സിലാക്കി അതിനനുസരിച്ച് സംരംഭങ്ങളെ വിജയത്തിലെത്തിക്കാനുളള മുന്നൊരുക്കത്തെ ഈ ഐഡിയോളജി ഏറെ സഹായിക്കുന്നു. അതിന് വേണ്ടി കൂടുതൽ പുതു അറിവുകൾക്ക് തേടിയുള്ള യാത്രകളിൽ നിരന്തരം കർമ്മനിരതനാകുന്നു ഈ വിദ്യാർത്ഥി കച്ചവടക്കാരനായ പിതാവ് കെ പി സഹീറിനെ മാതൃകയാക്കിയാണ് താൻ ഈ രംഗത്തേക്ക് കടന്നുവരുന്നതെന്ന് അബ്ദുൽ വാഫി പറയുന്നു. ഹൈസ്കൂൾ സമയത്ത് അറബികൾ കഴിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന സൂര്യകാന്തിപ്പൂവിന്‍റെ വിത്തുകളുടെ കച്ചവട, സാധ്യതകൾ തന്‍റെ വിദ്യാലയത്തിൽ ഉണ്ടെന്ന് മനസിലാക്കിയാണ് സംരംഭകങ്ങളുടെ ബാല പാഠങ്ങൾ പഠിക്കുന്നത്.

മകന്‍റെ കച്ചവട രംഗത്തെ കഴിവുകൾ തിരിച്ചറിഞ്ഞ പിതാവ് പിന്നീട് തന്‍റെ ഓരോ ഉദ്യമങ്ങൾക്കും വിദ്യാർത്ഥിയായ മകനെയുംകൂട്ടി. പഠനത്തെ പാതി വഴിയില്‍ ഉപേക്ഷിച്ചായിരുന്നില്ല ആ ഉദ്യമം.. അന്ന് സ്കൂളിലെ ഏറ്റവും മികച്ച 10 പഠിതാക്കളുടെ കൂട്ടത്തിൽ അബ്ദുൽ വാഫിയും ഉണ്ടായിരുന്നു . തുടർന്ന് യു എ ഇ യിലെ ഏറ്റവും പ്രായം കുറഞ്ഞ കമ്പനി സി ഇ ഒ യായി ചുമതലയേറ്റു ഈ വിദ്യാർത്ഥി.വിവിധ ഇടങ്ങളിൽ അബ്ദുൽ വാഫി പ്രശംസിക്കപ്പെട്ടു. എന്നാൽ മലയാളികളുടെ അഭിമാനം എം എ യൂസഫലിയിൽ നിന്ന് ലഭിച്ച പ്രശംസയാണ് തനിക്ക് ജീവിതത്തിൽ ലഭിച്ച വലിയ അംഗീകാരമെന്ന് വാഫി പറയുന്നു. അഹമ്മദാബാദിൽ പഠിക്കുന്ന സമയത്ത് യാദൃശ്ചികമായി ഹോട്ടലിൽവെച്ചു എം എ യൂസഫലിയെ കാണുകയും, അദ്ദേഹത്തെ പരിചയപ്പെടാൻ അവസരം ലഭിക്കുകയും ചെയ്തു . സംസാരത്തിന് ഒടുവിൽ അദ്ദേഹം ചേർത്തുപിടിച്ചു നൽകി അഭിനന്ദനം. തന്‍റെ കൈപിടിച്ച് അധ്യാപകരുടെ അടുത്തേക്ക് വരുകയും അവരോട് തന്നെക്കുറിച്ച് പറഞ്ഞ നല്ല വാക്കുകളും.ബിസിനസിനെ ഏറെ സ്നേഹിക്കുന്ന തന്നെ പോലെയുള്ള ഒരു വിദ്യാർത്ഥിക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല അദ്ദേഹത്തിന്‍റെ വാക്കുകളെന്നും വാഫി. ജീവിതത്തിൽ വലിയ പ്രചോദനമായി ഇന്നും കൂടെയുണ്ടെന്ന് അബ്‌ദുൽ വാഫി പറയുന്നു.നല്ലതിന് വേണ്ടി ബിസിനസ് ചെയ്യുന്ന നല്ല ഒരു സംരംഭകനകാനാണ് ആഗ്രഹം. ഒപ്പം അറിവു തേടിയുളള യാത്ര തുടരാനും. കോഴിക്കോട് നരിക്കുനി സ്വദേശിയാണ് വാഫി. ഷൈഹയാണ് മാതാവ്. ജാസിം അദ്‌നാന്, ഖദീജ ദുആ , ആദിൽ ഹംദ് എന്നിവർ സഹോദരങ്ങളാണ്

Model United Nations in The International Court of Justice Represented as Judge from Indian

Leave a Reply