മോദിയുടെ തലതിരിഞ്ഞ പരിഷ്‌ക്കാരങ്ങളെട്രോളിലൂടെ പരിഹസിച്ച് രാഹുൽഗാന്ധി.

0
495
മോദിയുടെ തലതിരിഞ്ഞ പരിഷ്‌ക്കാരങ്ങളെ  കണക്കറ്റു പരിഹസിച്ച് പിന്നാലെ കൂടിയിരിക്കുകയാണ് രാഹുൽ ഗാന്ധി.കഴിഞ്ഞ ദിവസങ്ങളിൽ ദളിത് വേട്ടക്കെതിരെ ആഞ്ഞടിച്ച രാഹുൽ ഗാന്ധി ഇപ്രാവശ്യം ട്രോളിലൂടെയാണ് സർക്കാരിന് പ്രഹരം നൽകിയിരിക്കുന്നത്. 
ആളോഹരി വരുമാനത്തിൽ ഇന്ത്യയെ ബംഗ്ലാദേശ്​ മറിക്കടക്കുമെന്ന്​ അന്താരാഷ്​ട്ര നാണ്യനിധി വെളിപ്പെടുത്തിയതിന്​ പിന്നാലെ ​കേന്ദ്ര സർക്കാറിനെ പരിഹസിച്ച്​ രാഹുൽ ഗാന്ധി മുന്നോട്ട് വന്നതിനെ ഏറ്റെടുത്തിരിക്കുകയാണ് സൈബർ ലോകം 
”ബി.ജെ.പിയുടെ വിദ്വേഷം നിറഞ്ഞ സാംസ്​കാരിക ദേശീയതക്ക്​ മികച്ച നേട്ടം കൈവന്നിരിക്കുന്നു. ബംഗ്ലദേശും ഇന്ത്യയെ മറികടക്കാൻ സജ്ജമായിരിക്കുന്നു” -രാഹുൽ ഗാന്ധി ഫേസ്​ബുക്കിൽ കുറിച്ചു.

റിസർവ്​ ബാങ്ക്​ കണക്കുകൂട്ടിയതിലും മോശമാകും ഇക്കൊല്ലത്തെ വളർച്ചയെന്നും ഐ.എം.എഫ്​ പറഞ്ഞിരുന്നു.ബംഗ്ലാദേശി​െൻറ ആളോഹരി വരുമാനം നാലുശതമാനം വർധിച്ച്​ 1888 ഡോളറാകും. ഇന്ത്യയുടേത്​ 10.5ശതമാനം കുറഞ്ഞ്​ 1877 ഡോളറിലേക്കും എത്തും. കഴിഞ്ഞ അഞ്ചുവർഷമായി ഇന്ത്യയുടെ ആളോഹരി വരുമാനത്തിൽ 3.2 ശതമാനം നിരക്ക്​ മാത്രം കൂടിയതും ബംഗ്ലാദേശി​േൻറത്​ 9.1 ശതമാനം നിരക്കിൽ ഉയർന്നതുമാണ്​ ഇതിന്​ കാരണം.
കോവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ രാജ്യത്തി​െൻറ സമ്പദ്​വളർച്ച ഇനിയും ചുരുങ്ങും. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യയുടെ ആളോഹരി വരുമാനം ബംഗ്ലാദേശി​െൻറ ആളോഹരി വരുമാനത്തേക്കാൾ മുകളിലായിരുന്നു. എന്നാൽ കയറ്റുമതി കുത്തനെ ഉയർത്തിയതോടെ രണ്ടു രാജ്യങ്ങളും തമ്മിലുള്ള വിടവ്​ കുറഞ്ഞുവന്നു. ഇൗ കാലയളവിൽ ഇന്ത്യയിൽ നിക്ഷേപവും സമ്പാദ്യവും മാന്ദ്യത്തിൽ തുടരു​േമ്പാൾ ബംഗ്ല​ാദേശിൽ അതിവേഗ വളർച്ചയുണ്ടായി.
ഐ.എം.എഫി​െൻറ പ്രവചനം ശരിയായാൽ ജി.ഡി.പിയിൽ പാകിസ്​താ​െൻറയും നേപ്പാളി​െൻറയും തൊട്ടുമുന്നി​െലത്തും. എന്നാൽ ഭൂട്ടാൻ, മാലിദ്വീപ്​, ബംഗ്ലാദേശ്​ തുടങ്ങിയവ ഇന്ത്യയുടെ മുന്നിലെത്തുകയും ചെയ്യും. ഇന്ത്യയുടെ തകർച്ചയുമായി താരതമ്യം ​ചെയ്യു​േമ്പാൾ നേപ്പാളിലെയും ഭൂട്ടാനിലെയും സമ്പദ്​വ്യസ്​ഥ വളരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
2021- 22 വർഷത്തിൽ രാജ്യം 8.8 ശതമാനം വളർച്ച തോത്​ കൈവരിക്കുമെന്നും ഐ.എം.എഫ്​ പറഞ്ഞു. എന്നാൽ നടപ്പ്​ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജി.ഡി.പി 10.3 ശതമാനം ഇടിയും. 9.5 ശതമാനം ഇടിയുമെന്നായിരുന്നു റിസർവ്​ ബാങ്കി​െൻറ പ്രവചനം. ലോകബാങ്ക്​ 9.6 ശതമാനം കുറയുമെന്നും പ്രവചിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് മോദിയെ മറികടന്ന് സോഷ്യൽ മീഡിയയിൽ രാഹുലിന്റെ വാക്കുകൾ ലോകം ഏറ്റെടുക്കാൻ തുടങ്ങുന്നത് വാർത്തയായത്.എന്തായാലും ലോകം രാഹുലിനെ പ്രതീക്ഷയോടെ നോക്കാൻ തുടങ്ങിയിരിക്കുന്നു. ഈ പ്രതീക്ഷകൾ പൂർത്തിയാക്കാൻ എങ്ങനെ സാധിക്കും എന്ന് പൊതുജനം ചിന്തിക്കുന്നിടത്താണ് ഇനി ഭാരതത്തിന്റെ ഭാവി!ReplyForward

Leave a Reply