ലേബർ ക്യാമ്പിൽ ഓർമ ഭക്ഷണ കിറ്റ് വിതരണം നടത്തി

ജബൽ അലി ലേബർ ക്യാമ്പിൽ ഒൻപത് മാസത്തിലധികമായി ശമ്പളം ലഭിക്കാതെ വിഷമിക്കുന്ന 390 തൊഴിലാളികൾക്ക് ഓവർസീസ് മലയാളി അസോസിയേഷന്‍ (ഓ‍ർമ്മ) ഒരു മാസത്തേക്കുള്ള ഭക്ഷണ കിറ്റുകൾ , പഴങ്ങള്‍ എന്നിവ വിതരണം ചെയ്തു . ക്യാമ്പിലെ തൊഴിലാളികൾ ഓർമ പ്രവർത്തകരെ വിവരം അറിയച്ചതനുസരിച്ചു പ്രവർത്തകർ ക്യാമ്പ് സന്ദർശിക്കുകയും ദുരവസ്ഥ നേരിൽ മനസിലാക്കുകയും ചെയ്തു . ക്യാമ്പിൽ ഏകദേശം 390 തൊഴിലാളികളാണ് ഇത്തരത്തിൽ 9 മാസത്തിൽ അധികമായി ജോലിയോ ശമ്പളമോ ഇല്ലാതെ വിഷമിക്കുന്നത് . സുമനസുകളുടെ  സഹായത്താൽ ആവശ്യത്തിന് ഭക്ഷണ കിറ്റും പഴങ്ങളും ശേഖരിച്ചു വിതരണം ചെയ്തു . ഓർമ മുഖ്യ രക്ഷാധികാരിയും ലോക കേരളാ സഭാംഗവും ആയ എന്‍ കെ കുഞ്ഞഹമ്മദ് , ഓർമ പ്രസിഡന്‍റ് അബ്ദുൽ റഷീദ് , പി ആർ കമ്മറ്റി കൺവീനർ റിയാസ് കൂത്തുപറമ്പ് , സാഹിത്യവിഭാഗം കൺവീനരും ഫുഡ് വിതരണ ചുമതലക്കാരനും ആയ നൗഫൽ പട്ടാമ്പി , എക്സിക്യൂട്ടീവ് അംഗം പ്രദീപ് ,പി ആർ കമ്മിറ്റി ജോയിന്‍റ് കൺവീനർ ഷിജു ബഷീർ , പി ആർ കമ്മറ്റി അംഗങ്ങൾ ആയ സാദിഖ് , ഹസൻ , ഓർമ അംഗങ്ങളായ നൗഫൽ മൊകേരി , മല്ലുകർ , വിനോദ് എന്നിവർ ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകി .തൊഴിലാളികളുടെ ഏതു പ്രതിസന്ധി ഘട്ടത്തിലും താങ്ങായി ഓർമ സംഘടന ഉണ്ടാകുമന്ന് ഓർമ പ്രസിഡന്‍റ് റഷീദ് , സെക്രട്ടറി അബ്ദുൽ റഹ്മാൻ , മുഖ്യ രക്ഷാധികാരി എന്‍ കെ കുഞ്ഞഹമ്മദ് എന്നിവർ വ്യക്തമാക്കി . കിറ്റുകൾ സ്പോൺസർ ചെയ്ത മനുഷ്യ സ്നേഹികൾക്ക് സംഘാടകർ  പ്രത്യേകം നന്ദി രേഖപ്പെടുത്തി

Leave a Reply