ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഡിസംബർ 17 മുതല്‍

0
291

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ 26 ാം എഡിഷന് 2020 ഡിസംബർ 17 ന് തുടക്കമാകും. 2021 ജനുവരി 30 വരെയായിരിക്കും ഷോപ്പിംഗ് ഫെസ്റ്റിവല്‍ ന‍ടക്കുക. ലോക പ്രശസ്തരായ സംഗീത പ്രതിഭകളും കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രയോഗങ്ങളുമൊക്കെ ഡിഎസ്എഫ് ഉദ്ഘാടനത്തിന് മാറ്റ് കൂട്ടും. മാളുകളിലെ വിനോദ പരിപാടികളും റീടെയ്ലില്‍ ഉല്‍പന്നങ്ങളുടെ പ്രത്യേക വില്‍പനയും പുതുവർഷദിനത്തിലെ പ്രത്യേക പരിപാടികളും ഇതോടനുബന്ധിച്ച് നടക്കും.

ദുബായ് ഫെസ്റ്റിവല്‍സ് ആന്‍റ് റീടെയ്ലില്‍ എസ്റ്റാബ്ലിഷ്മെന്‍റാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ സംഘാടകർ. ഇത്തവണ പതിവിലും നേരത്തെയാണ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ തുടങ്ങുന്നത്. സ്കൂള്‍ അവധിദിനങ്ങളിലാണ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ തുടങ്ങുന്നത് എന്നതുകൊണ്ടുതന്നെ കുടുംബങ്ങള്‍ക്കും കൂടുതലായി ഡിഎസ്എഫ് ആസ്വദിക്കാന്‍ സാധിക്കും. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും പരിപാടികളെല്ലാം നടക്കുക.

Leave a Reply