കാത്തിരുന്ന കണ്‍മണിക്കായെത്തി, സുഹൃത്തുക്കളുടെ സമ്മാനത്താരാട്ടുപാട്ട്

0
334

സുഹൃത്തിന്‍റെ കുഞ്ഞിനുവേണ്ടി ജനന ദിവസം തന്നെ താരാട്ട് പാട്ടൊരുക്കി പ്രവാസി കലാകാരന്‍മാർ. സച്ചിന്‍ അശ്വതി ദമ്പതികളുടെ കുഞ്ഞിനുവേണ്ടിയാണ് പിറന്ന ദിവസം തന്നെ നിനക്കായ് കണ്‍മണിയെന്ന താരാട്ടുപാട്ടൊരുങ്ങിയത്. പടപൊരുതും കേരളം”, “കാത്തിരുന്ന മഴയായ്” തുടങ്ങിയ അനേകം ഹിറ്റ് ആൽബങ്ങൾ പുറത്തിറക്കിയിട്ടുള്ള വിഷ്ണു മോഹനകൃഷ്ണൻ(സംഗീത സംവിധാനം) ജെറിൻ രാജ് കുളത്തിനാലൻ (വരികൾ) കൂട്ടുകെട്ടിനൊപ്പം പതിമൂന്ന് കാരനായ ശ്രീധർശന്‍ സന്തോഷിന്‍റെ പ്രോഗ്രാമിംഗും ചേർന്നതോടെ നിനക്കായ് കണ്‍മണി ഹൃദ്യമായി.

അനേകം ഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ടെങ്കിലും ആദ്യമായാണ് വിഷ്ണു തന്‍റെ പാട്ടിന് സ്വന്തം ശബ്ദം നൽകുന്നത്. നിരവധി പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഡാനി ജോസ് ആണ് ലിറിക്കൽ വീഡിയോ ചെയ്തിരിക്കുന്നത്. അരുൺ കൃഷ്ണൻകുട്ടിയുടേതാണ് ദിശ്യ മികവ്. വരാനിരിക്കുന്ന നിരവധി ആല്‍ബങ്ങളുടെ തിരക്കിനൊപ്പം തന്നെ സ്വപ്നസുന്ദരിയെന്ന സിനിമയ്ക്ക് പാട്ടൊരുക്കുന്ന തിരക്കിലാണ് വിഷ്ണുവും ജെറിനും.

Leave a Reply