മാനഭംഗപ്പെടുത്തിയത് ജനാധിപത്യ ഇന്ത്യയെ പി.എം.സാദിഖലി

0
136

പീഡിപ്പിച്ചു കൊന്ന പെൺകുട്ടിയെ മാത്രമല്ല, ജനാധിപത്യ ഇന്ത്യയെ തന്നെയാണ് ബിജെപി ഭരണം മാനഭംഗപ്പെടുത്തി കൊല്ലുന്നതെന്ന് ഹത്രാസിലെ സംഭവം തെളിയിക്കുന്നുതായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.സാദിഖലി. ജനങ്ങളുടെ എല്ലാ ജനാധിപത്യ അവകാശങ്ങളും മോദിക്കു കീഴിൽ ചവിട്ടിമെതിക്കുകയാണ്. ദലിത് പെൺകുട്ടിയുടെ പീഡനത്തെ തുടർന്നുണ്ടായ സംഭവങ്ങളോടെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ലോകത്തിനു മുമ്പിൽ നാണം കെട്ടുവെന്നും അദ്ദേഹം പറഞ്ഞു. പ്രതിബന്ധങ്ങളെ മറികടക്കുന്നതിനുള്ള രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ഇച്ഛാശക്തിയും സത്യസന്ധതയും പോരാട്ടവീര്യവുമാണ് രാജ്യത്തെ തിരിച്ചു പിടിക്കാൻ വേണ്ടെതെന്ന് സാദിഖലി കൂട്ടി ചേർത്തു.ഹത്രാസിലെ പെൺകുട്ടിയുടെ പീഡനത്തിൽ പ്രതിഷേധിച്ച്മു സ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ദേശിയ പ്രക്ഷോഭത്തിന്റെ ഭാഗമായി നാട്ടികയിൽ നടന്ന സമരപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കെ എ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു.
പി എം ഹംസ, പി എ നജീബ്, പികെ ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു. തൃപ്രയാർ നടന്ന പ്രതിഷേധ മുസ്‌ലിം യൂത്ത് ലീഗ് തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി എ എം സനൗഫൽ ഉദ്ഘാടനം ചെയ്തു.മുസ്‌ലിം ലീഗ് നിയോജകമണ്ഡലം സെക്രട്ടറി പി എ ഫഹദ് റഹ്മാൻ അധ്യക്ഷത വഹിച്ചു.
കെ കെ സിദ്ദിഖ്, പി എച്ച് മുഹമ്മദ്,പി യു അബ്ദുൾ റഹ്മാൻ എന്നിവർ സംസാരിച്ചു

Leave a Reply