ഒരു പൂ ചോദിച്ചതിൻ വസന്തം തന്നെ നൽകി പാണക്കാട്ട് നിന്നുമൊരു പ്രഖ്യാപനം.

0
652

കഴിഞ്ഞ ദിവസം സോഷ്യൽമീഡിയ ഏറ്റെടുത്ത ഒരു ചിത്രമായിരുന്നു കോവിഡ് പ്രതിസന്ധിയെ നേരിടാൻ സഹായമഭ്യര്ഥിച്ച് പാണക്കാട് വന്ന മലപ്പുറം ജില്ലാകളക്ടർ ശ്രീഗോപാലകൃഷ്ണന്റെ സന്ദർശനവും അതിനോടുള്ള സാദിഖലി തങ്ങളുടെ പ്രതികരണവും.
ഒരുകുടുംബം കേരള ചരിത്രത്തിൽ എത്രമാത്രം ശ്രദ്ധേയമായി അടയാളപ്പെടുത്തപ്പെടുന്നു എന്നതാണ് ഈ സന്ദർശനം കേരള സമൂഹത്തിനു കാണിച്ച് തന്നത്.

കൊടപ്പനക്കൽ തറവാട്ടിൽ വന്ന് കളക്ടർ ഒരു പൂ ചോദിച്ചപ്പോൾ അവർ ആവുന്നത് ചെയ്യാം എന്ന് പറഞ്ഞു. ഇന്ന് അതൊരു വസന്തം തന്നെയായി നൽകി ലോകത്തെ അവർ വിസ്മയിപ്പിച്ചുകളഞ്ഞിരിക്കുന്നു.
കോവിഡ്- 19 പ്രതിരോധത്തിന് മുസ്‌ലിം ലീഗ് 10 കോടി രൂപയുടെ ഉപകരണങ്ങള്‍ നല്‍കും
‘അതിജീവനം കോവിഡ് മോചനത്തിന് മുസ്ലി കൈത്താങ്ങ്’ എന്ന ശീ പ്രത്യേക കാമ്പയിനുംകോവിഡ് 19 ചികിത്സാ സൗകര്യമൊരുക്കാൻ മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ 10 കോടി രൂപയുടെ ഉപകരണങ്ങൾ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് നൽകാനുമാണ് തീരുമാനം. മുസ്ലിംലീഗിന്റെ സഹായം അഭ്യർത്ഥിച്ച് മലപ്പുറം ജില്ലയിലേക്ക് ആവശ്യമുള്ള ഉപകരണങ്ങളുടെ ലിസ്റ്റും അതിന് ആവശ്യമായി വരുന്ന തുകയും വിശദീകരിച്ചു കൊണ്ടുള്ള പട്ടിക ജില്ലാ കലക്ടർ പാണക്കാട്ടെ സന്ദർശനവേളയിൽ നേരത്തെ നൽകിയിട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ജില്ലയിലെ എം.എൽ.എമാരും ജനപ്രതിനിധികളും ഓൺലൈനിൽ യോഗം ചേർന്നാണ് 10 കോടി നൽകാൻ തീരുമാനിച്ചത്. ജില്ലാ പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ മേൽനോട്ടത്തിലാണ് പ്രവർത്തനം.
‘അതിജീവനം- കോവിഡ് മോചനത്തിന് മുസ്ലിംലീഗ് കൈത്താങ്ങ്’ എന്ന ശീർഷകത്തിൽ പ്രത്യേക കാമ്പയിൻ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. പത്തു ദിവസത്തെ ഈ കാമ്പയിനിൽ ഫണ്ട് ശേഖരണത്തിനു വേണ്ടി ഉപയോഗിക്കും. കെ.എം.സി.സി ഉൾപ്പെടെയുള്ള പോഷക ഘടകങ്ങളുടെ സഹായവും തേടും. സഹായത്തിന്റെ ആദ്യഘഡു വിതരണം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുമെന്നും വാർത്താ സമ്മേളനത്തിൽ സാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടി എം.പിയും വിശദമാക്കി. അഭിമാനിക്കാം നമുക്ക് ഈ തറവാടിനെയോർത്ത് !
ഈ രാഷ്ട്രീയ സംഘടനയെ ഓർത്ത് !
അവരുടെ നന്മയുടെ ജനസേവനത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ച്.

Leave a Reply