എമിറേറ്റ്സ് ഫസ്റ്റ് പുതിയ ശാഖ അല്‍ ഖിസൈസ് അല്‍ തവാർ സെന്‍ററില്‍

0
155

എമിറേറ്റ്സ് ഫസ്റ്റിന്‍റെ പുതിയ ശാഖയുടെ ഉദ്ഘാടനം രാജ്യസഭാ എംപി പി വി അബ്ദുള്‍ വഹാബ് നിർവ്വഹിച്ചു. അല്‍ ഖിസൈസ് അല്‍ തവാർ സെന്‍ററില്‍ ആരംഭിച്ച സെന്‍റർ എമിറേറ്റ്സ് ഫസ്റ്റിന്‍റെ നാലാമത്തെ ബിസിനസ് സെന്‍ററാണ്. റീജൻസി ഗ്രൂപ്പ് ചെയർമാൻ ഷംസുദീൻ ബിൻ മൊയ്തീൻ ബിസിനസ് ലൈസെൻസ് നൽകിക്കൊണ്ടാണ് ആദ്യ വില്പന നിർവ്വഹിച്ചത്. എമിറേറ്റ്സ് ഫസ്റ്റിൻ്റെ ബിസിനസ് സംബന്ധമായ ഏതൊരു സേവനം സ്വീകരിക്കുന്നവർക്കും റാഫിൾ കുപ്പണുകൾ ലഭ്യമാകുമെന്ന് എമിറേറ്റ്സ് ഫസ്റ്റ് അധികൃതർ പറഞ്ഞു. 10,001 ദിർഹംസ് ആണ് സമ്മാനത്തുക. ഒക്ടോബർ 8 മുതൽ ഡിസംബർ 5 വരെ മിനിമം 500 ദിർഹംസിന് എമിറേറ്റ്സ് ഫസ്റ്റിൻ്റെ സേവനം സ്വീകരിക്കുന്നവർക്കായിരിക്കും റാഫിള്‍ കൂപ്പണ്‍ ലഭിക്കുക.ഏതൊരു പുതിയ ബിസിനസ് സംരംഭം തുടങ്ങാനുള്ള ലൈസൻസുകളും ഒരു മണിക്കൂർ സമയത്തിനുള്ളിൽ കിട്ടുമെന്നതാണ് ഈ ഫസ്റ്റിൻ്റെ പ്രത്യേകത.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തിൽ ഒരു പുതിയ ബിസിനസ് തുടങ്ങാൻ വേണ്ട സർക്കാർ, മറ്റ് ഇതര ഫീസുകളുo ഒറ്റത്തവണ കൊണ്ട് തീർപ്പാക്കാതെ തവണകളായി അടക്കാനുള്ള ഇഎംഐ സംവിധാനം എമിറേറ്റ്സ് ഫസ്റ്റ് ഒരുക്കുന്നു. ഇഎംഐ പണമിടപാടു സംവിധാനം ഏർപ്പെടുത്തി കൊണ്ട് വിപുലമായ ബിസിനസ് സാധ്യതകളാണ് ഈഫസ്റ്റ് തുറന്നിടുന്നത്. ഉപഭോക്താക്കളുടെ സാമ്പത്തികഭാരം കുറയ്ക്കുക എന്നതാണ് ഇഎംഐപ്ലാനിൻ്റെ ലക്ഷ്യം. പുതിയ കമ്പനികൾ ആരംഭിക്കുക, വിസ, ലൈസൻസ് പുതുക്കൽ, തൊഴിൽ കരാറുകൾ,പ്രധാന രേഖകളുടെ അറ്റസ്ട്രേഷനുകൾ, വാറ്റ് രജിസ്ട്രേഷൻ എന്നിങ്ങനെ ബിസിനസ് സംബന്ധമായ മുഴുവൻ സേവനങ്ങളും ഈഫസ്റ്റ് നൽകുന്നു. വെർച്വൽ ഓഫീസ്, പിആർഒ സേവനങ്ങൾ, നികുതി, വിദഗ്ധരുടെ നിയമ ഉപദേശസേവനങ്ങളും, മാർഗ്ഗ നിർദ്ദേശങ്ങളും ഉടനടി ലഭ്യമാക്കുo. ഉചിതമായ ബിസിനസ് പിന്തുണയും മാർഗ നിർദ്ദേശങ്ങളും സമയ ബന്ധിതമായി നിരവധി പേർക്ക് നല്കാന് കഴിഞ്ഞതില് ചാരിതാർത്ഥ്യമുണ്ടെന്ന് എമിറേറ്റ്സ് ഫസ്റ്റ് സിഇഒ ജമാദ് ഉസ്മാൻ പറഞ്ഞു. ചടങ്ങിൽ ഈഫസ്റ്റ് കൗണ്ടർ ഉദ്ഘാടനം മലബാർ ഗോൾഡ് ഇൻറർനാഷണൽ ഓപ്പറേഷൻസ് മാനേജിങ്ങ് ഡയറക്ടർ ഷംലാൽ നിർവഹിച്ചു. ചിക്കിങ്ങ് ചെയർമാൻ എ.കെ മൻസൂർ, ജലീൽ ട്രേഡിങ്ങ് സിഇഒ എ.വി കുഞ്ഞുമുഹമ്മദ് ഹാജി,പ്രമുഖ സാമൂഹിക പ്രവർത്തകൻ ഫിറോസ് കുന്നുംപുറം തുടങ്ങി ഒട്ടനവധി പേർ പങ്കെടുത്തു.

Leave a Reply