അഞ്ച് വർഷത്തില്‍ കൂടുതല്‍ കാലപ്പഴക്കമുളള ടയറുകള്‍ വാഹനങ്ങളില്‍ ഉപയോഗിക്കരുത്, ദുബായ് ആർടിഎ

വാഹനങ്ങളിലെ ടയറുകളുടെ കാലപ്പഴക്കം സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കി ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. നി‍ർമ്മിച്ച തിയതി മുതല്‍ അഞ്ച് വർഷത്തില്‍ കൂടുതലുളള ടയർ ഉപയോഗിക്കുന്നവാഹനങ്ങള്‍ റോഡില്‍ അനുവദിക്കുകയില്ലെന്ന് ആർ ടി എ അറിയിച്ചിട്ടുണ്ട്. ഒരു മാസത്തോളം നീണ്ടു നിന്ന് പരിശോധനയ്ക്ക് ശേഷമാണ് ഇത്തരത്തിലൊരു അറിയിപ്പ് വാഹനഉടമകള്‍ക്ക് ആർടിഎ നല്കുന്നത്. ലൈസന്‍സിംഗ് ആക്ടിവിറ്റീസ് മോണിറ്ററിംഗ് വിഭാഗത്തില്‍ നിന്നുളള ഫീല്‍ഡ് ടീമുകളാണ് പരിശോധനാ ക്യാംപെയിന്‍ നടത്തിയത്. ഇക്കാലയളവില്‍ 3724 ഹെവി ട്രക്കുകള്‍ ഉള്‍പ്പടെ 7353 വാഹനങ്ങളിലാണ് പരിശോനകള്‍ നടന്നത്. 128 പേർ നിയമം ലംഘിക്കുന്നതായി കണ്ടെത്തി. അതേസമയം ഡ്രൈവിംഗ് സെന്‍ററുകളിലെ 55 വാഹനങ്ങളില്‍ നടത്തിയ പരിശോധനയില്‍ തൃപ്തിയുണ്ടെന്നും ലൈസന്‍സിംഗ് ഏജന്‍സി ഡയറക്ടർ മുഹമ്മദ് വലീദ് നമ്പാന്‍ പറഞ്ഞു. അഞ്ച് വർഷത്തിലധികം കാലപ്പഴക്കമുളള ടയറുകള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ സാങ്കേതിക പരിശോധയില്‍ പരാജയപ്പെട്ടു. ടയറുകള്‍ വാഹനങ്ങളുടെ സുരക്ഷയില്‍ പ്രധാനമാണെന്നും അത് ഓരോരുത്തരും ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓ‍ർമ്മിപ്പിച്ചു.

Leave a Reply