ജീവനക്കാർക്കായി ക്യാംപെയിന്‍ ആരംഭിച്ച് ദുബായ് ആർടിഎ

ജീവനക്കാരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി കൂടുതല്‍ ക്രിയാത്മകമായ രീതിയിലുളള ഇടപടലുകള്‍ നടത്തുന്നതിനും ലക്ഷ്യമിട്ട് പുതിയ ക്യാംപെയിന്‍ ആരംഭിച്ചിരിക്കുകയാണ് ദുബായ് ആർ ടി എ. ഭാവി മുന്‍കൂട്ടി കണ്ടുകൊണ്ട് ആവശ്യമായ മേഖലകളില്‍ കൂടുതല്‍ വികസനം കൊണ്ടുവരിയെന്നുളളതാണ് ആത്യന്തികമായ ലക്ഷ്യമെന്ന് ആർ‌ടി‌എയുടെ സ്ട്രാറ്റജി ആൻഡ് കോർപ്പറേറ്റ് ഗവേണൻസ് വിഭാഗം സിഇഒ നാസർ അബു ഷെഹാബ് പറഞ്ഞു.മൈക്രോസോഫ്റ്റ് ടീം പ്ലാറ്റ് ഫോം വഴിയാണ് കമ്മ്യൂണിറ്റി പ്രാക്ടീസ് സംരംഭം മുന്നോട്ടുപോവുക. ആർ‌ടി‌എയുടെ വെബ്‌സൈറ്റിലെ നോളജ് ഗേറ്റ് ലോഗിൻ ചെയ്തുകൊണ്ട് ജീവനക്കാ‍ർക്ക് ഇതില്‍ ഭാഗമാകാം. ഓരോ ജീവനക്കാരനും കൂടുതല്‍ അറിവും ജോലി നൈപുണ്യവും നേടാന്‍ കഴിയുന്ന ഒരു പ്രൊഫണല്‍ ഹബായിരിക്കുമിതെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ കഴിവുകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുക അതുവഴി ആർ‌ടി‌എയുടെ തന്ത്രപരമായ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുകയെന്നതാണ് ഈ സംരംഭത്തിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Leave a Reply