കലക്ടർക്ക് പൂർണ്ണ സഹകരണം ഉറപ്പ് നൽകി സാദിഖലി ശിഹാബ് തങ്ങൾ

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണ അഭ്യർത്ഥിച്ച് ജില്ലാ കലക്ടർ ഇന്നലെ പാണക്കാട് എത്തുകയുണ്ടായി

വളരെ ഗുരുതരമായ പ്രതിസന്ധി തന്നെയാണ് നമുക്ക് മുന്നിലുള്ളത്. സംസ്ഥാനത്തും ജില്ലയിലും കോവിഡ് 19 ബാധിച്ചവരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുന്ന സാഹചര്യത്തിൽ മികച്ച പ്രതിരോധ പ്രവർത്തനങ്ങൾക്ക് നാം മുന്നിട്ടിറങ്ങേണ്ടതുണ്ട് ജില്ലാ കലക്ടർ ആവശ്യപ്പെട്ടു

വെറും 30 വെന്റിലേറ്ററുകൾ മാത്രമാണ് ജില്ലയിൽ ചികത്സക്കായി നിലവിലുള്ളത് .100 വെന്റിലേറ്ററുകളെങ്കിലും വളരെ പെട്ടന്ന് തന്നെ സജ്ജീകരിക്കേണ്ടതുണ്ട്. കൂടാതെ ഒരുപാട് ജീവൻ രക്ഷാ സൗകര്യങ്ങളും ആവശ്യമായി വരികയാണ്. ഈ കാര്യങ്ങളെല്ലാം ചൂണ്ടി കാണിച്ചാണ് അദ്ദേഹം സംസാരിച്ചത്

കേരളത്തിലാകമാനമുള്ള നമ്മുടെ ആംബുലൻസ് സംവിധാനങ്ങളും, സി എച്ച് സെന്ററുകളും നേരെത്തെ തന്നെ സർക്കാരിന് പ്രതിരോധ പ്രവർത്തനത്തിന് വിട്ട് നൽകിയതാണ്. ഇനിയും ആവശ്യമായി വരുന്ന സംവിധാനങ്ങൾക്കും മറ്റും നമ്മുടെ പിന്തുണ അറിയിച്ചിട്ടുണ്ട് എന്ന് തങ്ങൾ പറഞ്ഞു

ഇക്കാര്യത്തിൽ പാർട്ടിയുടെ വിവിധ പോഷക സംഘനകൾ,എം പി മാർ, എം.എൽ.എ മാർ, മറ്റു ജനപ്രതിനിധികൾ, സഹകരണ ബാങ്കുൾ, പാർട്ടിയുടെ കീഴിലുള്ള ആശുപത്രികൾ തുടങ്ങിയവരുടെ സഹകരണങ്ങൾ ഏകോപിപ്പിച്ച് പ്രതിരോധപ്രവർത്തനങ്ങൾ സജീവമാക്കാൻ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ആലോചിക്കുകയാണെന്നും അറിയിച്ചു.

വളരെ ഗുരുതരമായ ഒരു സാഹചര്യം തന്നെയാണ് നമുക്ക് മുന്നിലുള്ളത്. ഈ പ്രതിസന്ധി മറികടക്കാൻ എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ ഉൾക്കൊണ്ട് സൂക്ഷമത പുലർത്തണമെന്നും നമുക്കൊരുമിച്ച് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടത് ചെയ്യാമെന്നും സാദിഖലി തങ്ങൾ ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണൻ ഉറപ്പ് നൽകി.

Leave a Reply