വർണവിസ്മയം കാണാന്‍ ഒരുങ്ങിക്കോളൂ, പാം ഫൌണ്ടെയിന്‍, തുറക്കുന്നു

ലോകത്തെ ഏറ്റവും വലിയ ഫൌണ്ടയിനാകാനൊരുങ്ങി, ദുബായ് പാം ജുമൈറയിലെ, ദി പാം ഫൌണ്ടെയ്ന്‍ ജുമൈറെ വാട്ടർ ഫ്രണ്ട് ഭാഗത്ത് സ്ഥാപിച്ചിട്ടുളള, ദി പാം ഫൌണ്ടെയന്‍ ഒക്ടോബർ, 22 ന് സന്ദർശകർക്കായി തുറന്നുകൊടുക്കും. അന്നുതന്നെയാണ്, ഗിന്നസ് ശ്രമവും നടക്കുക. 14,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ ഫൗണ്ടെയിനില്‍ സൂപ്പര്‍ ഷൂട്ടര്‍ 105 മീറ്ററില്‍ ഉയരത്തിലേക്ക് ജലം വർഷിക്കും. മൂവായിരത്തിലധികം എല്‍ഇഡി ലൈറ്റുകള്‍ തെളിയുന്നതോടെ വർണപ്രപഞ്ചമാകും ഫൌണ്ടെയിന്‍ സന്ദർശകർക്ക് സമ്മാനിക്കുക. 22ന് വൈകീട്ട് നാലുമുതൽ രാത്രി 12 വരെ നടക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് പ്രവേശനം സൗജന്യമാണ്. വെടിക്കെട്ടും, ഡിജെയും ഡാന്‍സും ഇതോടനുബന്ധിച്ച് നടക്കും.പാം ഫൗണ്ടെയ്നില്‍ 20 ഷോകള്‍ ഉണ്ടായിരിക്കും. ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പരിപാടിയിലേക്ക് പൊതുജനങ്ങള്‍ക്കുളള രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്.

Leave a Reply