കോവിഡ് 19 : വിസ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കി യുഎഇ

യുഎഇയില്‍ ഭാഗികമായി തൊഴില്‍ വിസകള്‍ അനുവദിച്ച് തുടങ്ങിയതായി ഔദ്യോഗിക വാർത്താ ഏജന്‍സിയായ വാം റിപ്പോർട്ട് ചെയ്തു. ഗാർഹിക തൊഴിലാളികള്‍ക്ക് എന്‍ട്രി പെർമിറ്റ് അനുവദിക്കുമെന്ന്, ഫെഡറല്‍ അതോറിറ്റി ഫോർ ഐ‍ഡന്‍റിറ്റി ആന്‍റി സിറ്റിസണ്‍ഷിപ്പ് അറിയിച്ചു. ഇതു കൂടാതെ സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിലേക്കും വിസ അനുവദിക്കും. നാഷണല്‍ ക്രൈസിസ് ആന്‍റ് ഡിസാസ്റ്റ‍ർ മാനേജ്മെന്‍റ് അതോറിറ്റിയുമായി സഹകരിച്ചായിരിക്കും നടപടികള്‍. പിസിആർ പരിശോധന ഉള്‍പ്പടെയുളള മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും രാജ്യത്തേക്കുളള പ്രവേശനം അനുവദിക്കുക.

Leave a Reply