അല്‍ ഖവനീജ് 2 ഇന്‍റേണല്‍റോഡ് പദ്ധതി, 80 ശതമാനം പൂർത്തിയായെന്ന് ആ‍ർടിഎ

അല്‍ ഖവനീജ് 2 ഏരിയയ്ക്കുളള ഇന്‍റേണല്‍ റോഡ്സ് പ്രൊജക്ടിന്‍റെ 80 ശതമാനം പൂ‍ർത്തിയായെന്ന്, ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. 77 കിലോമീറ്റർ നീളമുളള റോഡാണ് പൂർത്തിയായത്. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ നി‍ർദ്ദേശപ്രകാരം, റെസിഡന്‍ഷ്യല്‍ ഭാഗങ്ങളിലേക്കുളള റോഡ് വികസനപദ്ധതികള്‍ നടന്നുവരികയാണ്. അതൊടൊപ്പമുളള വികസന പദ്ധതികളാണ് അല്‍ ഖവനീജ് ഭാഗത്തും നടപ്പിലാക്കുന്നത്. തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നത്, 60 ശതമാനവും, മഴവെളള ഡ്രെയിനേജ് നിർമ്മാണ ജോലികള്‍,85 ശതമാനവും പൂർത്തിയായികഴിഞ്ഞതായി, ആ‍ർ ടി എ ചെയർമാന്‍ മാത്തർ അല്‍ തായർ പറഞ്ഞു.
ഈ വർഷം ആദ്യം ആ‍‍ർ ടി എ, സമ അല്‍ ജദഫ്, ഊദ് മത്തീന 1 പദ്ധതികള്‍ പൂർത്തിയാക്കിയിരുന്നു. മുഹമ്മദ് ബിന്‍ റാഷിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്മെന്‍റ് പദ്ധതിയിലുള്‍പ്പെടുത്തിയായിരുന്നു, ആ വികസന പദ്ധതികളും എന്നും, അദ്ദേഹം പറഞ്ഞു.

Leave a Reply