വായന ഒരു ശീലമാക്കി മാറ്റാൻ യുവസമൂഹം മുന്നോട് വരണം യഹിയ തളങ്കര

ദുബായ്: ഏറ്റവും ചെലവു കുറഞ്ഞതും എന്നാൽ ഏറ്റവും നല്ല അറിവ് പകരുന്നതുമായ വിജ്ഞാന ഉപാധിയാണ് വായന എന്നും അവ സംരക്ഷിക്കുന്നതിന്ന് വേണ്ടിയാണ് ഗ്രന്ഥാലയങ്ങൾ നിലകൊള്ളുന്നത് എന്നും വായന മനുഷ്യർക്കു മാത്രം സാധ്യമാകുന്ന ഒരു അത്ഭുദ സിദ്ധി ആണെന്നും
സമൂഹമാധ്യമങ്ങളില് വരുന്ന ചപ്പും ചവറും വായിച്ച് സമയം കളയുന്നവർ, അറിവ് വർദ്ധിക്കാൻ സഹായിക്കുന്ന പുസ്തകം തെരെഞ്ഞെടുത്ത് വായിക്കാൻ സമയം കണ്ടെത്തേണെമെന്നും മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗവും കെ എം സി സി ഉപദേശക സമിതി വൈസ് ചെയർമാനുമായ യഹിയ തളങ്കര അഭിപ്രായപ്പെട്ടു.

പോഡ്കാസ്റ്റ് സംസ്കാരം വ്യാപകമായി പ്രചരിക്കാൻ സാദ്ധ്യതയുള്ള ഈ ന്യു ജെൻ കാലഘട്ടത്തിൽ പുസ്തകം വായിക്കുക എന്നത് ഒരു ശീലമാക്കി മാറ്റാൻ ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു..

റബ്ബിന്റെ നാമത്തിൽ നീ വായിക്കുക എന്ന പരിശുദ്ധ ഖുർആൻ വാക്യം നിരന്തരം വായിച്ച് കൊണ്ടിരിക്കുന്ന നാം വായനക്ക് ഏറെ പ്രാധാന്യം നൽകണമെന്നും വായനയുടെ കാര്യത്തിൽ പ്രവർത്തകരെ ഉൽബുദ്ധരാക്കാൻ ദുബായ് കാസറകോട് ജില്ലാ കെഎംസിസി നേതൃത്വം കാണിക്കുന്ന താല്പര്യം പ്രശംസനീയമാണെന്നും ജില്ലാ കെഎംസിസി നടത്തുന്ന പുസ്തക ശേഖരണത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ച് സംസാരിച്ചു.

ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ ആക്ടിങ് പ്രസിഡന്റ റാഫി പള്ളിപ്പുറം അധ്യക്ഷത വഹിച്ചു

പഴയ പുസ്തകങ്ങളുടെ പുനരുപയോഗവുംപ്രചാരണവും ലക്ഷ്യമാക്കി .ഷാർജ ഡിസ്ട്രിക്ട വില്ലേജ് അഫയേഴ്സും ഷാർജ ബീഅയും ചേർന്ന് നടപ്പിലാക്കുന്ന പുസ്തക ശേകരണത്തിലേക് ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി ശേഖരിക്കുന്ന പുസ്തക ക്യാമ്പയിന്റെ ജില്ലാ തല ഉദ്ഗാടനം ജനറൽ സെക്രട്ടറി സലാം കന്യാപ്പാടിക്ക് പുസ്തകം നൽകി കൊണ്ട് യഹിയ തളങ്കര നിർവഹിച്ചു
ജില്ലാ ഓർഗനസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ ജില്ലാ ഭാരവാഹികളായ മഹ്മൂദ് ഹാജി പൈവളിഗെ സി എച് നൂറുദ്ദീൻ കാഞ്ഞങ്ങാട് അബ്ദുറഹ്മാൻ ബീച്ചാരക്കടവ്
കെ പി അബ്ബാസ് കളനാട് സലാം തട്ടാഞ്ചേരി ഫൈസൽ മൊഹ്സിന് തളങ്കര തുടങ്ങിയവർ സംസാരിച്ചു മഹ്മൂദ് ഹാജി പൈവളിഗെ പ്രാർത്ഥന നടത്തി ജില്ലാ ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതവും ജില്ലാ ട്രഷറർ ഹനീഫ് ടി ആർ മേൽപറമ്പ് നന്ദിയും പറഞ്ഞു

ഷാർജ ഡിസ്ട്രിക്ട വില്ലേജ് അഫയേഴ്സും ഷാർജ ബീഅയും ചേർന്ന് നടപ്പിലാക്കുന്ന പുസ്തക ശേകരണത്തിലേക് ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി ശേഖരിക്കുന്ന പുസ്തക ക്യാമ്പയിന്റെ ജില്ലാ തല ഉദ്ഗാടനം ജനറൽ സെക്രട്ടറി സലാം കന്യാപ്പാടിക്ക് പുസ്തകം നൽകി കൊണ്ട് യഹിയ തളങ്കര നിർവഹിച്ചു

Leave a Reply