ടെക്സാസ് ദുബായ് ഓണമാഘോഷിക്കും, ഓണ്‍ലൈനിലൂടെ

തിരുവനന്തപുരം ജില്ലയിലെ ദുബായിലെ പ്രവാസി കൂട്ടായ്മ, ടെക്സാസിന്റെ ഓണാഘോഷം ഈ മാസം 9 ന് നടക്കും. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ്, ഓണാഘോഷം. കഴിഞ്ഞ 20 വ‍ർഷമായി സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവമായ ടെക്സാസ്, ഇത്തവണത്തെ ഓണാഘോഷവും വ്യത്യസ്തമാക്കുകയാണ്. തിരുവനന്തപുരത്തുള്ള സ്വപ്നക്കൂട്ടിലെ അന്തേവാസികൾക്ക് ഓണസദ്യ ഒരുക്കിയും പുതപ്പുകൾ നൽകിയും ഓണമാഘോഷിക്കാനാണ് തീരുമാനം.
ടെക്സാസ് ദുബായ് കൂട്ടായ്മയും തിരുവനന്തപുരത്തുള്ള മുൻ ടെക്സാസ് ദുബായ് പ്രവർത്തകരും ചേർന്നാണ് ഓണാഘോഷം.

Leave a Reply