‘ബ്രിഫ്കോ’ ബിസിനസ്സ് സംരംഭത്തിന്‍റെ‌ ഔദ്യോഗിക പ്രഖ്യാപനവും ലോഗോ പ്രകാശനവും നടന്നു.

നാട്ടിലും വിദേശത്തുമുള്ള കുഞ്ഞിമംഗലം കൊവ്വപ്പുറത്തുകാരായ സാധാരണക്കാരുടെ സാമ്പത്തിക ഭദ്രത ലക്ഷ്യം വെച്ചു കൊണ്ട് രൂപം കൊണ്ട ബിസിനസ്‌ ഗ്രൂപ്പായ ബ്രിഫ്കോ എല്‍ എല്‍ സിയുടെ ഔദ്യോഗിക പ്രഖ്യാപനവും ലോഗോ പ്രകാശനം പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധനും പ്രമുഖ‌ സാമ്പത്തിക സ്ഥാപനമായ ബ‍ർജീല്‍ ജിയോജിത് ഫിനാന്‍സ് സ‍ർവ്വീസിന്‍റെ ഫൗണ്ടറും ഡയറക്ടറുമായ കെ വി ഷംസുദ്ധീന്‍ നിർവഹിച്ചു. യുഎഇയിലെ തന്നെ ജനസേവനരംഗത്തെ പ്രമുഖനായ അഷ്‌റഫ്‌ താമരശ്ശേരിയും സാമ്പത്തിക വിദഗ്ദ്ധൻ അബ്ദുൽ അസീസ് അരൂരും സന്നിഹിതരായിരുന്നു. ബ്രിഫ് കോ യുഎ ഇ സോണ്‍ ഭാരവാഹികളായ യു കെ ഫാറൂഖ്‌, ജാഫർ റബീഹ്, ഗഫൂർ എൻ, അക്തർ എൻ, നിസാർ എം എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

Leave a Reply