മൂന്ന് മണിക്കൂർ കൊണ്ട് ബിസിനസ് തുടങ്ങാം, അറബ് എക്സ്പ്രസ് സെന്‍റ‍ർ ദുബായില്‍ പ്രവർത്തനം തുടങ്ങി

ദുബായില്‍, ബിസിനസ് തുടങ്ങാന്‍, ആഗ്രഹിക്കുന്നവർക്ക്, പ്രതീക്ഷനല്കി, അറബ് എക്സ്പ്രസ് ബിസിനസ് സെന്‍റർ ദുബായില്‍ പ്രവർത്തനം തുടങ്ങി. ബിസിനസ് സംബന്ധമായ ലൈസന്‍സ് ഉള്‍പ്പടെയുളള മുഴുവന്‍ പേപ്പർ ജോലികളും മൂന്ന് മണിക്കൂറിനുളളില്‍ പൂർത്തികരിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ അറബ് എക്സ്പ്രസില്‍ സജ്ജമാക്കിയിട്ടുണ്ട്. നോളജ് സിറ്റി ചെയർമാൻ ഡോ.എം.എ.എച്ച്. അസ്ഹരി ഉദ്ഘാടനം നിർവഹിച്ചു.ഗ്രാൻഡ് ചെയർമാൻ ഷംസുദ്ദീൻ മുഹ്യുദ്ദീൻ വെബ്‌സൈറ്റ്  ഉദ്ഘാടനം നിർവഹിച്ചു ,അറബ് എക്സ്പ്രസ് ചെയർമാൻ തമീം അബൂബക്കർ, മാനേജിങ് ഡയറക്ടർ നൗഷാദ് ഹസൻ തുടങ്ങിയവർ പങ്കടുത്തു .ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്കാൻ ദുബായ് സർക്കാർ സേവന മേഖലയിൽ നിരവധി വർഷത്തെ പ്രവർത്തന പരിചയമുള്ള മികച്ച പ്രൊഫഷണലുകളെയാണ് അറബ് എക്സ്പ്രസ് നിയമിച്ചിരിക്കുന്നത് . ഫാൽക്കൺ സർവീസ് എന്ന പദ്ധതിയിലൂടെയാണ് അറബ് എക്സ്പ്രസ് ബിസിനസ് സെന്‍റർ സേവനങ്ങൾ അതിവേഗം നൽകുന്നത്. അൽ ഖിസൈസ് 1 ലെ അൽ നഹ്ദ സെന്‍ററില്‍ ആണ് അറബ് എക്സ്പ്രസ് ബിസിനസ് സെന്‍റർ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഒരു ബിസിനസ് തുടങ്ങുന്നതിനാവശ്യമായ മുഴുവൻ ജോലികളും ഇവിടെ നിന്ന് തന്നെ പൂർത്തിയാക്കാം . എമിറേറ്റ് ഐ ഡി , ഇൻഷുറൻസ് , എൻ ഒ സി രേഖകൾ , ആമർ സേവനങ്ങൾ , തസ്ഹീൽ സേവനങ്ങൾക്കെല്ലാം അൽ നഹ്ദ സെന്‍ററില്‍ കേന്ദ്രങ്ങളുണ്ട്. കോവിഡ് കാലമായതുകൊണ്ട്, വാട്സ് അപ്പിലൂടെയും ഫോണിലൂടെയും ഉപഭോക്താക്കള്‍ക്ക് സേവനം നല്കുന്നുണ്ട് . കസ്റ്റർ സെന്‍ററും ഇരുപത്തി നാല് മണിക്കൂറും പ്രവർത്തിക്കും. ഒരേ സമയം 500 ലേറെ വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാൻ സംവിധാനം അല്‍ നഹ്ദ സെന്‍ററിലുണ്ട് . അൽ നഹ്ദ മെട്രോ സ്റ്റേഷന് സമീപത്താണ് അറബ് എക്സ്പ്രസ് ബിസിനസ് സെന്‍റ‍ർ.

Leave a Reply