യുഎഇയുടെ വിവിധയിടങ്ങളില്‍,ആലിപ്പഴ വർഷത്തോടെ മഴ പെയ്തു.
റാസല്‍ ഖൈമയിലെ കദ്ര,അല്‍ മനാഇ,ഷൗഖ എന്നിവിടങ്ങളിലാണ്, ശക്തമായ മഴയും ആലിപ്പഴ വർഷവുമുണ്ടായതെന്ന്, കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. പലരും, സമൂഹമാധ്യങ്ങളില്‍ വീഡിയോയും പങ്കുവച്ചിട്ടുണ്ട്.
ഇന്നും, അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലകളില്‍, ഇന്നും മഴ ലഭിച്ചേക്കും. 41 ഡിഗ്രി സെല്‍ഷ്യസിനും,45 ഡിഗ്രി സെല്‍ഷ്യസിനുമിടയിലായിരിക്കും താപനിലയെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.
