കോവിഡ് 19 : യുഎഇയില്‍ 1100 പുതിയ രോഗികള്‍

യുഎഇയില്‍ കോവിഡ് 19 ബാധിച്ചവ‍ർ 94,190 ആയി. ബുധനാഴ്ച 1100 പേരില്‍ കൂടി രോഗം സ്ഥിരീകരിച്ചതോടെയാണിത്. ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്, 1,05,615 കോവിഡ് ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് 1100 പേ‍ർക്കു കൂടി രോഗം സ്ഥിരീകരിച്ചത്. 1186 പേ‍ർ രോഗമുക്തി നേടി. രാജ്യത്ത് രോഗമുക്തി നേടുന്നവർ 83,724 ആയി. 3 മരണം കൂടി റിപ്പോ‍ർട്ട് ചെയ്തതോടെ മരണസംഖ്യ 419 ആയി. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും, ചികിത്സയിലിരിക്കുന്നവ‍ർ എത്രയും പെട്ടന്ന് സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആരോഗ്യമന്ത്രാലയ വക്താക്കള്‍ പറഞ്ഞു. മാസ്ക് ധരിക്കുക, സാമൂഹിക അകലം പ്രാപിക്കുകയെന്നതടക്കമുളള കാര്യങ്ങള്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്നും അധികൃത‍ർ ഓ‍ർമ്മിപ്പിച്ചു.

Leave a Reply