ഏത് നിയമത്തിൻ്റെ പേരിലാണ് ഞങ്ങളെ നിങ്ങൾ അറസ്റ്റു ചെയ്യുന്നതെന്ന് രാഹുൽ പോലീസിനോട്

ഡൽഹി: ഹഥ്റാസിൽ കൂട്ടബലാൽസംഗത്തിനിരയായി മരിച്ച പെൺകുട്ടിയുടെ വീട്ടീ ലേക്കുള്ള രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും യാത്ര വഴിയിൽ വെച്ച് തടഞ്ഞ് യു .പി പോലീസ് കസ്റ്റഡിയിലെടുത്തു. നോയിഡയിൽ വെച്ചാണ് ഇവരുടെ വാഹനം പോലീസ് തടഞ്ഞത് തുടർന്ന് കാൽനടയായി ഇരുവരും ഹൂറാസിലേക്ക് തിരിച്ചു.ഈ സമയത്താണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തതായി അറിയിച്ചത് എന്നാൽ പെൺകുട്ടിയുടെ കുടുംബത്തേ കാണാതെ ഞങ്ങൾ മടങ്ങുകയില്ല എന്ന നിലപാടിൽ ഇരുവരും ഉറച്ചു നിൽക്കുകയായിരുന്നു.

സെപ്റ്റംബർ ബർ 14നാണ് ആണ് മൃഗങ്ങൾക്കുള്ള തിറ്റ ശേഖരിക്കാൻ പോയ സമയത്ത്നാലു പേർ ചേർന്നു കുട്ടിയെ പീഡിപ്പിച്ചത് കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങൾ പ്രദേശം മുഴുവൻ വൻ തെരച്ചിൽ നടത്തി.  ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.ജവഹർലാൽ നെഹ്റു മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി ഗുരുതരമായി തുടരുന്നതിനിടെ ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു അവിടെവച്ചാണ് മരണം സംഭവിച്ചത്. ഇതേസമയം പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നു. കഴുത്ത് ഞെരിച്ചെന്നും നട്ടെല്ലിന് പരിക്കേറ്റെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു കൂടുതൽ പരിശോധനകൾ നടക്കുകയാണ്

Leave a Reply