കുവൈറ്റ് അമീര്‍ ഹിസ് ഹൈനസ് ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം എ യൂസഫലി. രാജ്യത്തിന്റെ വികസനത്തെ മുന്നില്‍ നിന്ന് നയിച്ച ഷെയ്ഖ് സബാഹ് കുവൈറ്റിനെ ഉന്നതിയിലെത്തിച്ച നേതാവാണെന്ന് യൂസഫലി അനുസ്മരിച്ചു. വിവിധ അവസരങ്ങളില്‍ ശൈഖ് സബാഹിനെ കണ്ടുമുട്ടിയപ്പോള്‍ അമീറിന്റെ സ്നേഹം നേരിട്ട് അനുഭവിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ദൈവം അദ്ദേഹത്തിന് സ്വര്‍ഗം നല്കി അനുഗ്രഹിക്കട്ടെയെന്നും യൂസഫലി കുറിച്ചു.