കുവൈറ്റ് അമീർ അന്തരിച്ചു.

കുവൈറ്റ് അമീർ ഹിസ് ഹൈനസ് ഷെയ്ഖ് സബാഹ് അല്
അഹമ്മദ് അൽ ജാബിർ അൽ സബാഹ്അന്തരിച്ചു. കുറച്ചുകാലമായി രോഗബാധിതനായിരുന്നു അദ്ദേഹം. വിദേശത്ത് ഉള്‍പ്പടെ ചികിത്സ തേടുകയും ചെയ്തിരുന്നു. ഈ മാസമാദ്യമാണ് അദ്ദേഹം അമേരിക്കയില്‍ നിന്ന് ശസ്ത്രക്രിയ കഴിഞ്ഞ് തിരിച്ചെത്തിയത്. ഇന്ന് രാവിലെ മുതല്‍, കുവൈറ്റിലെ ഔദ്യോഗിക ടെലിവിഷന്‍ ചാനലുകള്‍ ഖുർ ആന്‍ സംപ്രേഷണം ആരംഭിച്ചിരുന്നു.

ആദരാജ്ഞലികള്‍ അ‍ർപ്പിച്ച് ദുബായ് ഭരണാധികാരി


യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, കുവൈറ്റ് അമീറിന് ആദരാജ്ഞലികള്‍ അ‍ർപ്പിച്ചു. തന്‍റെ ഔദ്യോഗിക ട്വിറ്റ‍ർ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ആദരാജ്ഞലികള്‍ അർപ്പിച്ചത്.

യുഎഇയില്‍ 3 ദിവസത്തെ ഔദ്യോഗിക ദുഖാചരണം

കുവൈറ്റ് അമീറിന്‍റെ വിയോഗത്തെ തുട‍ർന്ന് യുഎഇയില്‍ 3 ദിവസത്തെ ഔദ്യോഗിക ദുഖാചരണം. പതാകകള്‍ പകുതി താഴ്ത്തി കെട്ടും.

Leave a Reply