വായനയുടെ വാതായനങ്ങൾ തുറന്ന് സഫാരി ബുക്ക് ഫെയർ ’20

ഷാർജ ജി സി സി യിലെ തന്നെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റ് ഉൾപ്പെടുന്ന സഫാരി മാളിൽ പുസ്തകമേള ആരംഭിച്ചു. ഷാർജ ബുക്ക് ഫെയർ എക്സ്റ്റേണൽ അഫയേഴ്‌സ് എക്സിക്യൂട്ടീവ് മോഹൻ കുമാർ ഉത്‌ഘാടനം നിർവഹിച്ചു. സഫാരി ഗ്രൂപ്പ് ചെയർമാൻ അബൂബക്കർ മടപ്പാട്ട്,ചാക്കോ ഊളക്കാടൻ,എം സി എ നാസർ ,കെ എം അബ്ബാസ് ,വെള്ളിയോടൻ എന്നിവർ സംസാരിച്ചു.ലോകത്താകമാനം നടത്തപ്പെടാറുള്ള പുസ്തക മേളകൾ നിർത്തി വെച്ചിരിക്കുന്ന സന്ദർഭത്തിൽ ഇത്തരത്തിൽ ഒരു ബുക്ക് ഫെയർ സംഘടിപ്പിച്ച സഫാരി അഭിനന്ദനം അർഹിക്കുന്നുവെന്ന് മോഹൻകുമാർ പറഞ്ഞു. കൊവിഡ് കാലത്തു ലോകത്തിലെ ആദ്യ പുസ്തകമേളയാണ് ഇതെന്നും വരാനിരിക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേളക്ക് സഫാരി പുസ്തകമേള ഊർജമാകുമെന്നും മോഹൻകുമാർ പറഞ്ഞു. സാമ്പത്തികമായ ലാഭം പ്രതീക്ഷിക്കാതെ സാംസ്‌കാരികമായ മുന്നേറ്റം നടത്തുന്നു എന്നത് സഫാരി മാളിനെ വ്യത്യസ്തമാക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാമാരിയുടെ പ്രതിസന്ധികൾക്കിടയിലും വായനയുടെയും അറിവിന്റെയും ഒപ്പം പുതിയ പ്രതീക്ഷകളുടെയും വാതായനങ്ങൾ തുറക്കുകയാണ് സഫാരി ബുക്ക് ഫെയറിലൂടെ ചെയ്യുന്നതെന്ന് സഫാരി ഗ്രൂപ്പ് ചെയർമാൻ അബൂബക്കർ മടപ്പാട്ട് പറഞ്ഞു. അടുത്ത വര്ഷം ഇതിലും വിപുലമായി തന്നെ പുസ്തകമേള സംഘടിപ്പിക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എഴുത്തുകാരായ കെ എം അബ്ബാസ്, എം സി എ നാസർ, വെള്ളിയോടൻ, സലിം അയ്യനത്ത്, പ്രീതി രഞ്ജിത്, അനൂജ നായർ, ഹരിലാൽ, പ്രവീൺ പാലക്കീൽ, ജാസ്മിൻ സമീർ, സിറാജ് തുടങ്ങിയവർ അവരുടെ പുസ്തകങ്ങൾ സഫാരി ഗ്രൂപ്പ് ചെയർമാന് കൈമാറി.


രണ്ടാം തവണയാണ് സഫാരി ബുക്ക് ഫെയർ സംഘടിപ്പിക്കുന്നത്. കവിയരങ്ങ്, പെണ്ണെഴുത്തുകാരുടെ സംഗമം, എഴുത്തുകാരായ വിദ്യാർത്ഥികളെ ആദരിക്കൽ തുടങ്ങിയ വ്യത്യസ്‍തമായ പരിപാടികളാണ് ആദ്യ വർഷത്തിൽ സഫാരി പുസ്‌തമേളയോടനുബന്ധിച്ച് നടന്നത്.

സെഡ് 4 ബുക്സുമായി സഹകരിച്ചാണ് ഒക്ടോബർ 24 വരെ നീണ്ടു നിൽക്കുന്ന പുസ്തകമേള ഒരുക്കിയിരിക്കുന്നത്.

Leave a Reply