വ്യത്യസ്ത ഉല്‍പന്നങ്ങളുമായി, ഡാന്യൂബിന്‍റെ മൈ ഗാർഡന്‍ 2021 കാറ്റലോഗ് പുറത്തിറക്കി

ഡാന്യൂബ് ഹോംസിന്‍റെ മൈ ഗാ‍ർഡന്‍ 2021 ന്‍റെ കാറ്റലോഗ് പുറത്തിറക്കി. വീടിന് പുറത്ത്, പൂന്തോട്ടങ്ങളിലും മറ്റും ഉപയോഗിക്കാന്‍ കഴിയുന്ന ഉത്പന്നങ്ങളെ കുറിച്ച് വളരെ എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുന്ന തരത്തിലുളള കാറ്റലോഗാണ് ഇത്തവണയും പുറത്തിറക്കിയിരിക്കുന്നത്. ബാല്‍ക്കണി, ടെറസ്, പിന്‍വശം,പുല്‍ത്തകിടി തുടങ്ങിയവ ഒരുക്കാന്‍, പര്യാപ്തമായ നിരവധി ഉല്‍പന്നങ്ങളാണ് ഡാന്യൂബ് ഹോംസ് ഉപഭോക്താക്കള്‍ക്കായി ഒരുക്കയിട്ടുളളത്. സൂം വാ‍ർത്താസമ്മേളത്തിലാണ് ഇ കാറ്റലോഗ് പുറത്തിറക്കിയത്. കോവിഡ് കാലം മറ്റെല്ലാവരേയും പോലെ പ്രതിസന്ധികളുണ്ടാക്കിയ കാലമാണ് തങ്ങള്‍ക്കെന്നും ഡാന്യൂബ് ഹോം ഡയറക്ട‍ർ ആദില്‍ സാജന്‍ പറഞ്ഞു. എങ്കിലും, പ്രതീക്ഷയോടെയാണ് മുന്നോട്ട് നോക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പേപ്പറിന്‍റെ ഉപയോഗം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇ കാറ്റലോഗെന്ന ആശയത്തിലേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് കാലത്ത്, പാ‍ർക്കിംഗ് സ്ഥലം പോലും പൂന്തോട്ടങ്ങളാക്കി മാറ്റിയവരുണ്ടെന്ന്, ബിസിനസ് ഡെവലപ്മെന്റ് ജനറൽ മാനേജർ സെയ്ദ് ഹബീബ് പറഞ്ഞു. ഇന്‍ഡോർ വീട്ടുപകരണങ്ങളേക്കാള്‍, ഔട്ട് ഡോ‍ർ വീട്ടുപകരണങ്ങള്‍ക്ക് ആവശ്യക്കാർ കൂടിയിട്ടുണ്ടെന്ന് ജനറൽ മാനേജർ ശുഭൊജിത് മഹാളനോബിസ് പറഞ്ഞു.
uae.danubehome.com/mygarden2021 എന്ന ലിങ്കില്‍ പോയാല്‍ ഇ കാറ്റലോഗ് കാണാന്‍ സാധിക്കും

Leave a Reply