ദേശീയ ദിനത്തിൽ രക്ത ദാനവുമായി കെ എം സി സി.

ദമ്മാം: അന്നം നൽകുന്ന രാജ്യത്തിൻറെ തൊണ്ണൂറാം ദേശീയദിനത്തിൽ പ്രവാസി ഇന്ത്യക്കാരുടെ ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് സൗദി
നാഷണൽ കെ എം സി സി ദേശ വ്യാപകമായി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി കിഴക്കൻ പ്രവിശ്യ കെ എം സി സി യുടെ നേതൃത്വത്തിൽ ദമ്മാം കിംഗ് ഫഹദ് ആശുപത്രി രക്ത ബാങ്കിൽ നൂറു വളണ്ടിയർമാർ രക്തം നൽകി.
ദേശീയ ദിനത്തിൽ രാവിലെ എട്ടു മണിക്ക് ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ ബ്ലഡ് ബാങ്ക് ഡയറക്ടർ ഖാലിദ് അഹമദ് അൽ മൻസൂർ ഉത്ഘാടനം ചെയ്തു. പ്രവിശ്യ കെ എം സി സി പ്രസിഡണ്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ സ്വാഗതം പറഞ്ഞു. ഖജാഞ്ചി സി പി ശരീഫ് , ഓർഗനൈസിങ് സെക്രട്ടറി മാമു നിസാർ, കാദർ മാസ്റ്റർ വാണിയമ്പലം, ബ്ലഡ് ബാങ്ക് ഡയറക്ടർ അഫ്ര, മൗലവി അബ്ദുറഹ്മാൻ അറക്കൽ, അബ്ദുൽമജീദ് കൊടുവള്ളി ഐ ഐ ഐ ഐ എന്നിവർ ആശംസകൾ നേർന്നു.
ലക്ഷകണക്കിന് പ്രവാസി ഇന്ത്യക്കാർക്കു തൊഴിലവസരം ഒരുക്കിയ രാജ്യത്തോടുള്ള നന്ദി സൂചകമായാണ് ദേശീയ ദിനത്തിൽ ഐക്യ ദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് സൗദിയുടെ വിവിധ കേന്ദ്രങ്ങളിൽ നാഷണൽ കെ എം സി സി യുടെ നേതൃത്വത്തിൽ രക്തദാനം നടത്തുന്നതെന്ന് പ്രസിഡണ്ട് മുഹമ്മദ്കുട്ടി കോഡൂർ സൂചിപ്പിച്ചു. കെ എം സി സി കാമ്പയിന്റെ ഭാഗമായി കിഴക്കൻ പ്രവിശ്യയിൽ മുന്നൂറിലധികം ആളുകൾ രജിസ്റ്റർ ചെയ്‌തെങ്കിലും പരമാവധി നൂറു ആളുകൾക്കു മാത്രമാണ് ഇന്നത്തെ ദിവസം ആശുപത്രി അധികൃതർ സൗകര്യം ഒരുക്കിയിട്ടുള്ളതെന്ന് സെക്രട്ടറി അറിയിച്ചു.

ജീവനോപാധിക്കായി കടൽ കടന്നെത്തിയ ഇന്ത്യക്കാർ ദേശീയദിനന്തിൽ രാജ്യത്തോട് കാണിക്കുന്ന ഈ ഐക്യദാർഢ്യം ഇന്ത്യക്കാരുടെ മാത്രം പ്രത്യേകതയാണെന്നും ഇന്ത്യൻ സമൂഹത്തിന്റെ സേവന സന്നദ്ധത എല്ലാവർക്കും മാതൃകയാണെന്നും ഉത്ഘാടനം ചെയ്ത ഉമർ അബ്ദുൽ അസീസ് അൽഗാംദി ഉത്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു.

കെഎംസിസി ഭാരവാഹികളായ സകീർ അഹമദ്, ഖാദി മുഹമ്മദ്, അസിസ് എരുവാട്ടി , ഹമീദ് വടകര, സിദ്ദീഖ് പാണ്ടികശാല, ബഷീർ ബാഖവി, ഹുസ്സൈൻ വേങ്ങര , ജമാൽ മീനങ്ങാടി, സിറാജ് ആലുവ തുടങ്ങിയവർ നേതൃത്വം നൽകി.

സിറാജ് ആലുവ
+966540893408

Leave a Reply