നോവിന്‍റെ നനവുമായി ഒരു സ്നേഹയാത്ര

പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ഉമ്മർകോയ നടുവണ്ണൂരിന് ദുബായ് കെ.എം.സി.സി കോഴിക്കോട് സിറ്റി കമ്മറ്റി ഊഷ്മളമായ യാത്രയപ്പ് നൽകി.നീണ്ട 35 വർഷം ഒരേ കമ്പനിയിൽ ജോലി ചെയ്ത ഉമ്മർകോയ ഉന്നത പദവിയിലിരുന്നാണ് വിരമിച്ചത്. സൗമ്യത സമ്മാനിച്ച പുഞ്ചിരിയോടെ ഏവരേയും സമീപിക്കുന്ന ഉമ്മ‍ർ കോയ, ജീവകാരുണ്യ സാമൂഹ്യമേഖലകളിലെ സജീവസാന്നിദ്ധ്യമായിരുന്നു.സിറ്റി കമ്മിറ്റി പ്രസിഡണ്ട് സി വി എ ലത്തീഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ദുബായ് കെ എം സി സി. മുൻ പ്രസിഡന്‍റ് പി കെ അൻവർ നഹ സിറ്റി കമ്മിറ്റി യുടെ ഉപഹാരം ഉമ്മർ കോയക്ക് നൽകി ആദരിച്ചു .മുസ്തഫ തിരൂർ അഡ്വ.സാജിദ് അബൂബക്കർ, ,മുഹമ്മദ്‌ പട്ടാമ്പി അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, ആർ ശുകൂർ, കെ പി എ സലാം, ഫാറൂഖ് പട്ടിക്കര, ജസീൽ കായണ്ണ, ഇർശാദ് വാകയാട്, ജമാൽ സി.കെ.സി. യൂസുഫ് സിദ്ധീഖ് ഭാരവാഹികളായ മുഹമ്മദ് മൂഴിക്കൽ, അസീസ് കുന്നത്ത്, ഗഫൂർ പാലോളി, വഹാബ് പേരാമ്പ്ര, തുടങ്ങിയവർ പ്രസംഗിച്ചു. ഉമ്മർകോയ നടുവണ്ണൂർ യാത്രയപ്പിന് നന്ദി അറിയിച്ചു

Leave a Reply